അപ്പോഴാണ് ഉമ്മ അകത്തു നിന്ന് വിളിച്ചത് ഭക്ഷണം കഴിക്കാൻ .അവൾ എന്നെ തട്ടി മാറ്റി കട്ടിലിൽ നിന്ന് എഴുന്നേറ്റ് മൂലയുടെ അടിയിലേക് തിരുകി നിന്ന ചുരിദാർ വലിച്ചു നേരെയാക്കി .
“ഉമ്മാനോട് ഇപ്പം വര എന്ന് പറഞ്ഞു ഇറങ്ങിയതാണ് നിങ്ങൾ ആ കാപ്പി കുടിച് ഫ്രഷ് ആയി വാ ”
“ഓക്കേ ബേബി 🤭🤭”
“ബേബിയോ കൊള്ളാലോ ”
“ഏന്ത്യ് ഇഷ്ടപെട്ടില്ലേ ”
“അയ്യേ ക്രിഞ്ച് 😂”
“അതെന്താടോ എനിക്ക് എന്റെ ഭാര്യയെ ബേബി എന്ന് വിളിച്ചൂടെ ”
“മ്മ് മ്മ് ശെരി ശെരി ആയിക്കോട്ടെ. ഇങ്ങൾ വേഗം വാ ഞാൻ ചെല്ലട്ടെ ”
അവൾ അടുക്കള ഭാഗത്തേക് പോയി .ഞാൻ എഴുന്നേറ്റ് ഫ്രഷ് ആയി ഡൈനിങ് ഹാളിലേക്കു പോയി. അവിടെ എല്ലാം വിളമ്പി വെച്ചിരുന്നു .എന്റെ കൂടെ ഉമ്മയും അവളും ഇരുന്നു .ഞങ്ങൾ ഒരുമിച്ച് ഫുഡ് കഴിച്ചു .
“എടാ നിങ്ങൾ ഇന്ന് തെന്നെ പോകുവാണോ ,2 ദിവസം നിന്നിട്ട് പോയാൽ പോരെ എടാ ”
“ഉമ്മ അവിടെ നാളെ തെന്നെ എത്തണം അതോണ്ട് അല്ലെ ഒരു 2 ആഴ്ച കഴിയുമ്പോൾ ഞങ്ങൾ ഇങ് പോരും .എന്നിട്ട് നമുക്ക് ഒരു ട്രിപ്പ് ഒക്കെ പോകാം ”
അത് കേട്ടപ്പോൾ ഉമ്മ കൊറച്ചു ഹാപ്പി ആയി .മുഖത്തൊരു ചിരിയൊക്കെ വന്നു .അങ്ങനെ ഞങ്ങൾ സംസാരിച്ചു ഭക്ഷണം കയിച് എഴുന്നേറ്റു .
“എടി നമുക്ക് ഇപ്പൊ തെന്നെ ഇറങ്ങണം ട്രാഫിക് ഒക്കെ കയിഞ്ഞ് കൊച്ചി എത്തണ്ടേ .നീ വേഗം പോയി റെഡി ആയിക്കോ .
അങ്ങനെ ഞങ്ങൾ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്ത് സെറ്റ് ആക്കി കുളിച്ചു ഫ്രഷ് ആയി ഒരുങ്ങി .ഞാൻ ടൈറ്റേഴ്സ് എല്ലാം വലിച്ചു കേട്ടി അതിന്റെ മുകളിൽ ഒരു ലൂസ് ഫിറ്റ് ടീഷർട്ടും പാന്റും ഇട്ടു. ഞാൻ ഡ്രസ്സ് മാറുന്നതൊക്കെ അവൾ കാണാതിരിക്കാൻ ഞാൻ മാക്സിമം ശ്രെദ്ധിച്ചിരുന്നു .ഞാൻ ഡ്രസ്സ് ചെയ്ത് ബാത്‌റൂമിൽ നിന്ന് പുറത്തേക് ഇറങ്ങി .അവൾ അതെ ചുരിദാറിൽ ബാഗ് എല്ലാം പാക്ക് ചെയ്ത് സെറ്റ് ആകിയിട്ടുണ്ടായിരുന്നു .