അങ്ങനെ മാസങ്ങൾ കടന്നുപോയി.. അങ്ങനെ ഒരു മെയ് മാസം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഡിസൈനുകൾ പലതും സ്കൂളിൽ ഏൽപ്പിക്കുവാൻ വേണ്ടി സതീഷ് സ്കൂളിലോട്ട് പോയി. സ്കൂളിന്റെ ഓഫീസിനു മുന്നിലെത്തിയപ്പോൾ പ്യൂൺ പറഞ്ഞു സാർ കുറച്ചുനേരം വെയിറ്റ് ചെയ്യൂ അകത്ത് പുതിയ അഡ്മിഷനുകൾ നടക്കുന്നു..
സതീഷ് ഒരു കസേര വലിച്ചിട്ട് ഡോറിന് അടുത്തിരുന്നു.. അപ്പോൾ മാർക്ക് കുറഞ്ഞ തന്റെ കുട്ടിക്ക് വേണ്ടി ഒരു മാതാവ് അവിടുത്തെ പ്രിൻസ് നോട് കെഞ്ചുന്ന പോലെ വർത്താനം പറയുന്നതായി സതീഷ് കേട്ടു..
ഡൊണേഷൻ എത്ര വേണമെങ്കിലും തരാം അടുത്ത ആയതുകൊണ്ടാണ് ഇവിടെ വന്നത് എന്ന് അവർ പറയുന്നതായി സതീഷ് കേട്ടു.. പ്രിൻസിപ്പൽ ഒരു ദാക്ഷിണ്യവും കൂടാതെ മാർക്ക് കുറഞ്ഞ കുട്ടികളെ എടുക്കില്ല എന്ന് തീർത്തു പറഞ്ഞു.. അഞ്ച് വയസ്സുള്ള തന്റെ കുട്ടിയെയും പിടിച്ചുകൊണ്ട് കണ്ണീരോടുകൂടി ആ മാതാവ് പുറത്തോട്ട് പോയി..
ആളൊഴിഞ്ഞ സമയം നോക്കി പ്രിൻസിപ്പൽ റൂമിലേക്ക് സതീഷ് കയറാൻ നോക്കിയ സമയം കണ്ണീർ ഒലിപ്പിച്ചുകൊണ്ട് അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന മൊഞ്ചത്തി താത്ത പെണ്ണ് ഇറങ്ങിവന്നു.. അപ്പോഴാണ് സതീഷിനെ ആളെ മനസ്സിലായത് .. അവർ കണ്ണീർ തുടച്ചുകൊണ്ട് നോക്കിയത് സതീഷിന്റെ മുഖത്തായിരുന്നു ..
സതീഷ് ചിരിച്ചുകൊണ്ട് അവരോട് എന്താണ് കാര്യം എന്ന് ചോദിച്ചു.. തന്റെ മകന് അഡ്മിഷൻ വേണ്ടി ഇവിടെ വന്നതാണ് പക്ഷേ ഇവിടെ നിന്ന് മാർക്ക് കുറവായതിനാൽ അഡ്മിഷൻ തരില്ല എന്ന് അവർ പറഞ്ഞു.. അടുത്ത ഇത്രയും സൗകര്യം ഉള്ള ഒരു സ്കൂൾ അവിടെയൊന്നും ഇല്ലായിരുന്നു..