ഇക്കാ എനിക്ക് പറ്റുന്നില്ല ഇക്കാ, ഇക്കയുടെ പെണ്ണല്ലാത്ത ഒരു ജീവിതം. ഞാൻ ചങ്ക് പൊട്ടി മരിച്ചു പോകും.” അവളുടെ കെട്ടിപ്പിടുത്തതിന്റെ ശക്തികൂടി. കരച്ചിൽ ഉയർന്നു നിലവിളിയായി.
അവൾ കരഞ്ഞു കലങ്ങിയ മുഖമുയർത്തി അവനെ നോക്കികൊണ്ട് paranju; “ഭയങ്കര ഇഷ്ടമാ ഇക്കാ. വേഗം സങ്കടം വരുവാ.”
” എന്റെ അവസ്ഥ മറിച്ചാണോ.? എന്നെ ഇട്ടേച്ചു പോകുമോ ന്ന് പേടിച്ച് തന്നല്ലേ ഞാനും കഴിയുന്നെ. എനിക്ക് ഈ ലോകത്ത് നീയല്ലാതെ വേറെ ആരാടീ സ്വന്തം ന്ന് പറയാൻ. ” അവളുടെ മൂർദ്ധാവിൽ അവൻ അമർത്തി ചുംബിച്ചു. എന്നിട്ട് ദേഷ്യത്തോടെ സ്വയം പറഞ്ഞു. ” അങ്ങിനെയുള്ള എന്നെ തനിച്ചാക്കി ചാവാൻ തീരുമാനിച്ചിരിക്കുന്നു പെണ്ണ്. ”
അവൾ അവന്റെ പുറത്തു തലോടി. നെഞ്ചിൽ ഉമ്മ വച്ചു. കരച്ചിൽ മൂക്കചീറ്റലായി ഒതുങ്ങി.
“കൊല്ലും ഞാൻ. ഏതെങ്കിലും പെണ്ണിനേം സ്വപ്നം കണ്ട് ജീവിക്കാം ന്ന് കരുതിയാ കൊല്ലും, ന്നിട്ട് ഞാനും ചാവും. എന്റെ മരിച്ചു പോയ അമ്മ സത്യം, ഞാൻ ന്തായാലും ചാവും. എനിക്ക് വേണം ന്ന് പറഞ്ഞാ വേണം. ഇക്ക എന്റേത് മാത്രമായി വേണം.” അവൾ കുഞ്ഞിനെ പോലെ കെറുവിച്ചു വാശിപിടിച്ചു പറഞ്ഞു.
അവൻ അവളെ തലോടിക്കൊണ്ടിരുന്നു. അവൾ മുഖമുയർത്തി. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണും മുഖവും കണ്ടപ്പോൾ അവന് സഹതാപം തോന്നി.
” എനിക്ക് ആരൂല്ല ഇക്കാ, ഇക്കയല്ലാതെ. എന്നാലും ഇനിയെനിക്ക് ആരും വേണ്ട ഇക്കാ. ഇക്കയല്ലാതെ. അത്രക്ക് ഭ്രാന്തമായി എന്റെ ഉള്ളു മുഴുവൻ ഇക്കയാണ്. ഭയങ്കര ഇഷ്ടമാ ന്നേ. അവൾ കരഞ്ഞുകൊണ്ട് ചിരിച്ചു.