“വേണ്ടെടി അവനെ ഇങ്ങനെ കളിയാക്കാതെ വിട്ടേ.. മോൻ പൊക്കോ” ചിരി ഒതുക്കി കൊണ്ട് സുശീല പറഞ്ഞു.
അൽതാഫ് കസേരയിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ചെങ്കിലും, ” ഇരിക്കെടാ അവിടെ.. ” എന്ന സിന്ധുവിന്റെ അലർച്ചയിൽ വീണ്ടും അവിടേ ഇരുന്നുപോയി.
“എന്താടാ നിന്റെ ഇത്താനെ പറഞ്ഞപ്പോ മുഖം വാടിയത്..”
അവൻ മുഖം കുനിച്ചു. പലരും പലതവണ പല സാഹചര്യങ്ങളിൽ ഇത്ത നുസൈബയെ കുറിച്ച് ചോദിക്കുമ്പോയൊക്കെ മറുപടി ഒന്നും പറയാതെ ഒഴിഞ്ഞുമാറി പോകാറാണ് പതിവ്. ഒരാൾ തന്നെ മുന്നിൽ പിടിച്ചിരുത്തി ഇങ്ങനെ ചോദിക്കുന്നത് ആദ്യമാണ്. അവൻ വിയർത്തു.
“പറയാടാ.. നിനക്ക് വിഷമായോ..” സിന്ധു അവനെ കളിയാക്കി ചോദിച്ചു. അവൻ തലകുനിച്ചിരിക്കാനേ കഴിഞ്ഞൊള്ളു.
“അവനെ വിട്ടേക്കടി.. ആ കൊച്ച് എന്ത് പിഴച്ചു… ” സുശീല അവനെ പിന്താങ്ങി. അത് അവനൊരു ആശ്വാസം പോലെ തോന്നി. പക്ഷെ സിന്ധു അവനെ വിടാൻ ഭാവിച്ചില്ല. അവന്റെ നിസ്സഹായവസ്ഥ അവളിൽ ഒരു ലഹരിയുണ്ടാക്കി.
“മറ്റവൻ ഇപ്പോഴും നിന്റെ വീട്ടിൽ വരരുണ്ടോടാ..?” ഒരു കണ്ണിന്റെ പിരികം ഉയർത്തി കാണിച്ച് കൊണ്ട് കള്ളച്ചിരിയോടെ സിന്ധു ചോദിച്ചു.
അൽതാഫ് തകർന്ന് പാതാളത്തിലേക്ക് പോവുന്ന പോലെ തോന്നി. അവൻ തന്റെ ഇത്ത നുസൈബയോട് ദേഷ്യം തോന്നി. അവൾ കാരണം എല്ലായിടത്തും അപമാനമാണ് താൻ അനുഭവിക്കുന്നത്. അവൻ മറുപടി ഒന്നും പറയാതെ സിന്ധുവിനെ മിഴിച്ച് നോക്കാനേ കഴിഞ്ഞൊള്ളു.
“ന്നാ മോനെ ചായ കുടിക്ക്..’ സുശീല ചായ ഗ്ലാസ്സ് അവന്റെ മുന്നിലേക്ക് വെച്ചു. ” ചൂടുണ്ടെ..” സുശീല അവനെ ഓർമിപ്പിച്ചു. സിന്ധുവിനും ചായ കൊടുത്ത് കൊണ്ട്, തന്റെ ചായ കയ്യിലും പിടിച്ച് സുശീല മകൾക്ക് അരികിൽ ഇരുന്നു.