അൽതാഫ് ഇരുപത്തഞ്ച് വയസുള്ള പയ്യനാണ്. പ്രേത്യേകിച്ച് പണി ഒന്നും ഇല്ലെങ്കിലും എന്നും ക്രിക്കറ്റ് കളിക്കാൻ ഈ പറമ്പിൽ വരും. ആ പറമ്പിൽ കളിക്കുന്നവരിൽ ഏറ്റവും മുതിർന്നവനും അവൻ തന്നെയാണ്. അത് കൊണ്ട് തന്നെ കളിയിലെ അവസാന വാക്കും അവരുടെയോക്കെ രക്ഷകർത്താവായി നിൽക്കുന്നവനും അവൻ തന്നെ.
“ഇവിടെ വാടാ..” സിന്ധു ഒച്ചവെച്ചു.
അവൻ പരുങ്ങി പരുങ്ങി ഉമ്മറത്തേക്ക് കയറി നിന്നപ്പോൾ സിന്ധു അവന്റെ ചെവി പിടിച്ച് തിരിച്ച് അകത്തേക്ക് വലിച്ചു. അകത്തേക്ക് കയറിയ അവൻ കാണുന്നത് കുനിഞ്ഞു നിന്ന് പൊട്ടിയ ചില്ലുകൾ വാരുന്ന സുശീലയെയാണ്.
“ഇരിക്കടയാവിടെ..” അടുത്തൊരു കസേര ചൂണ്ടി സിന്ധു ഒച്ചവെച്ചു. ആ ഹാളിന്റെ നടുവിൽ ഒരു പ്രതിയെ പോലെ അൽത്താഫ് ഇരുന്നു.
“നീയാണോ ഈ ചില്ല് പൊട്ടിച്ചെ..” കയ്യിൽ ബോള് ഉരുട്ടി കൊണ്ട് സിന്ധു ചോദിച്ചു.
“ചേച്ചി.. ഞാൻ അറിയാതെ..”
“അറിയാതെ പൊട്ടിച്ചാലും അറിഞ്ഞു പൊട്ടിച്ചാലും ഈ പൊട്ടിയ ജനാല മാറ്റാനുള്ള പൈസ തന്നിട്ട് പോയാമതി..”
അവൻ തല കുമ്പിട്ടിരുന്നു.. ഒന്നും പറഞ്ഞില്ല.
“വീട്ടേക്കെടി.. അറിയാതെ പറ്റിയതെന്ന് പറിഞ്ഞില്ലേ..” ചില്ലുകൾ പുറത്ത് കൊണ്ടിട്ട് തിരിച്ചു വന്ന സുശീല പറഞ്ഞു.
“അങ്ങിനെ വിടാൻ പറ്റില്ലാലോ.. നീ എവിടെത്തെയാ..?”
“നീ അത്തിപുരക്കൽ കരീമിന്റെ മോൻ അല്ലെ..” സുശീലയാണ് ചോദിച്ചത്.
“ആഹ്മ് ”
“ആഹാ.. നീ നുസൈബയുടെ അനിയനാണല്ലേ..” സിന്ധു വിടർന്ന കണ്ണുകളാൽ ചോദിച്ചു.
“ആഹ്.. ഇത്തയെ അറിയോ..?”
“ഹോ.. നിന്റെ ഇത്താനെ അറിയത്തെ ആരാണ് ഈ നാട്ടിലുള്ളത്..” സിന്ധു വലിയ വായിൽ ചിരിച്ചു, അത് കേട്ട സുശീലക്കും ചിരി വന്നു.