ഫാദർ ഗബ്രിയേൽ നേരത്തെ പത്രോസിനെ കണ്ടിരുന്നു. അയാളുടെ മനസിലും സന്ദേഹങ്ങൾ നിലനിന്നിരുന്നു. മുഖത്ത് അത് വന്നിരുന്നില്ലെങ്കിലും അയാളുടെ ശ്രദ്ധ പൂർണമായും പത്രോസിന്റെ ചലനങ്ങളിൽ തന്നെയായിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. പത്രോസിൽ ഒരു ചിരി വിരിഞ്ഞു. അച്ഛന്റെ പ്രാർത്ഥന പിഴച്ചു. ചന്തപ്പുരയുടെ തലവര തന്നെ പിഴക്കാനുള്ള ഒരു അട്ടഹാസം പത്രോസിന്റെയുള്ളിൽ ഊറിവരുന്നത് ആരും അറിഞ്ഞില്ല.
തുടർന്ന് വായിക്കുക…
സൂര്യൻ പടിഞ്ഞാർ അസ്തമിക്കാൻ വെമ്പുന്നു. ആകാശത്തിന്റെ നീലിമ മാറി ചുവപ്പൻ സൗന്ദര്യം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. പക്ഷികൾ ആകാശത്തിന്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ട് വട്ടമിട്ട് പാറുന്നു. ചന്തപ്പുരയുടെ പ്രകൃതിയിലേക്ക് മറ്റൊരു രാത്രികൂടി സമാഗതമാവുകയാണ്.
വെയിൽ കാഞ്ഞു തുടങ്ങിയാൽ താഴെ പറമ്പിൽ ക്രിക്കറ്റ്കളിയുണ്ടാവാറുള്ളതാണ്. ഇരുട്ട് വീണു തുടങ്ങിയാൽ അത് അവസാനിക്കും. അവസാന ബോളിൽ അടിച്ച പന്ത് ചന്ദ്രേട്ടന്റെ വീട്ടിലേക്കാണ് പോയത്. നാല് റൺസ് ജയിക്കാനുള്ളപ്പോൾ ഒരു സിക്സിന് വേണ്ടി അൽത്താഫ് അടിച്ച പന്താണ് സുശീലയുടെയും സിന്ധുവിന്റെയും മുന്നിലേക്ക് ജനാല ചില്ലുകൾ ഭേദിച്ച് കടന്നു വന്നത്. സത്യത്തിൽ ചന്ദ്രേട്ടന്റെ മുറ്റത്തേക്ക് ബോള് കടന്നാൽ ഔട്ട് എന്നതാണ് ആ പറമ്പിലെ ക്രിക്കറ്റ് നിയമം. അൽതാഫ് ഔട്ട് ആയതോടെ എതിർ ടീമുകൾ വിജയാഘോഷവും മുഴക്കി കളി നിർത്തി പോയി. പിന്നെ അടിച്ച ബോള് തെരഞ്ഞെടുക്കേണ്ട പണി ആൽത്തഫിന്റേതായി.
ബോള് തിരയാൻ അൽത്താഫിന്റെ കൂടെ വിഷ്ണുവും കൂടിയെങ്കിലും, ചന്ദ്രേട്ടന്റെ പറമ്പിൽ എത്ര തിരഞ്ഞിട്ടും ബോള് കാണാതെ വന്നപ്പോ വിഷ്ണു തിരച്ചിൽ നിർത്തി പോയി. മുറ്റത്ത് എങ്ങാനുമുണ്ടോ എന്ന് നോക്കാനായി അൽത്താഫ് കയ്യിലിരുന്ന ബാറ്റ് അരമതിലിൽ ചാരി വെച്ച് മുറ്റത്തേക്കിറങ്ങി. അപ്പോഴാണ് ഉമ്മറത്തെ ജനാല ചില്ല് പോട്ടിയിരിക്കുന്നത് കാണുന്നത്. അവൻ അറിയാതെ തലയിൽ കൈ വെച്ച് പോയി. ‘ഇനി ഇപ്പൊ ഇതിനും കേൾക്കേണ്ടി വരുമല്ലോ’ എന്നോർത്തു. ഓടി പോയാലോ എന്ന് വിചാരിക്കുമ്പോഴാണ് സിന്ധു കയ്യിൽ ബോളുമായി ഉമ്മറ വാതിലും തുറന്ന് പുറത്തേക്ക് വന്നത്. അൽത്താഫിനെ കാണുകയും ചെയ്തു.