“ഞാൻ ഒരു അച്ഛനോന്നും അല്ല.. സെമിനാരിയിൽ പഠിച്ചിട്ടുണ്ട്. അവർ എന്നെ അവിടെ നിന്ന് പുറത്താക്കി.. പിന്നെ കളവും ഹവാലയും മണൽ കടത്തും കഞ്ചാവ് കടത്തും അങ്ങിനെ പല പണി ചെയ്തിട്ടുണ്ട്..”
“എന്നെ കുറിച്ച് ഈ ചന്തപ്പുരയിൽ ആരും തിരക്കാൻ പോയില്ല. അത് കൊണ്ട് ഇത് വരെ ആരും അറിഞ്ഞുമില്ല. ഇനി അറിയാനും പോകുന്നില്ല. അതിനുള്ള പണി ഞാൻ ചെയ്ത് വെച്ചിട്ടുണ്ട്..”
“അപ്പൊ നമ്മൾ ഒരേ തരക്കാരാണ് ..” പത്രോസ് ചിരിച്ചു. അച്ഛനും കൂടെ ചിരിച്ചു.
“ഇനി നമുക്ക് പദ്ധതികൾ ഉണ്ടാക്കണം.. അതിന് മുന്നേ ഷെയറിനെ കുറിച്ച് പറയാം..” അച്ഛൻ പറഞ്ഞു.
“അത് അച്ഛൻ തീരുമാനിച്ചോ… എന്റെ അമ്മക്ക് ഒരു ഷെയർ ഉണ്ടാവണം അത്രേ ഒള്ളു എനിക്ക്..” പത്രോസ് പറഞ്ഞു.
“എന്നാൽ ഞാൻ ഒരു റേഷ്യോ പറയാം.. 10% അന്നമ്മക്ക് ബാക്കി തുല്യം..”
“സമ്മതം..” പത്രോസ് കൈ നീട്ടി. അച്ഛനും പത്രോസിന് കൈ കൊടുത്തു കുലുക്കി.
“കുരിശിന്റെ കാര്യത്തിൽ തീരുമാനമായി, അപ്പൊ ബാക്കി ഉള്ളതിന്റെ കാര്യത്തിൽ എങ്ങനാ..” അച്ഛൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
“അച്ഛൻ പ്ലക്കിന്റെ കാര്യമാണോ ഉദ്ദേശിച്ചേ..?”
“അതും പെടും” അച്ഛൻ ചിരിച്ചു.
“എനിക്കുള്ളത് ഒക്കെ അച്ഛനും, അച്ഛൻ കിട്ടുന്നെ ഒക്കെ എനിക്കും.. പോരെ..”
“ഹോ.. സമ്മതം നൂർ വട്ടം സമ്മതം..” അച്ഛനും പത്രോസും ഉറക്കെ ചിരിച്ചു. കൂടെ അന്നമ്മയും.
പത്രോസും ഗബ്രിയേൽ അച്ഛനും ഒരു ധർണയിൽ എത്തി. ഇനി സമയവും സന്നർഭവും നോക്കി പദ്ധതികൾ ഉണ്ടാക്കണം. അനുയോജ്യമായ ഒരു സമയം വരുന്നത് വരെ കാത്തിരിക്കാം എന്നാണ് തീരുമാനം.