ഫാദർ ഗബ്രിയേലിന് എന്ത് പറയണം എന്നറിവുണ്ടായില്ല. സത്യത്തിൽ എന്താണ് പത്രോസ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമായില്ലെങ്കിലും. അവനെ പേടിക്കേണ്ടതില്ല എന്ന ഒരു സമാധാനം അച്ഛൻറെ ഉള്ളിൽ നിറഞ്ഞു.
പള്ളി മുറ്റത്ത് ആളുകൾ താങ്കളെ ശ്രെദ്ധിക്കുന്നുണ്ടെന്ന് തോന്നിയ അച്ഛൻ…” പത്രോസേ ഞാൻ കുറച്ച് കഴിഞ്ഞ് നിന്റെ വീട്ടിലേക്ക് വരാം.. ഇപ്പൊ ആളുകൾ ശ്രദ്ധിക്കുന്നു..” എന്ന് പറഞ്ഞു.
“ശരി അച്ചോ.. ” എന്നും പറഞ്ഞ് പത്രോസ് നടന്നു പോയി.
പ്രാതൽ കഴിഞ്ഞ് ഫാദർ ഗബ്രിയേൽ ഒരു കാലൻ കുടയും ചൂടി പത്രോസിന്റെ വീട്ടിലേക്ക് നടന്നു. ആ നടത്തത്തിൽ അയാളുടെ ഉള്ളിൽ പല പദ്ധതികൾ രൂപം കൊള്ളുന്നുണ്ടായിരുന്നു. ചന്തപ്പുരയിലേക്കുള്ള തന്റെ ആഗമന ഉദ്ദേശ്യം സഫലമാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. അതിന് പറ്റിയ ഒരാളെ തേടുമ്പോഴാണ് വർഗീസിനെ കിട്ടിയത്. പക്ഷെ വർഗീസിനെ അതിന് കൊള്ളില്ല എന്ന് തോന്നിയത് കൊണ്ടു അയാളോട് ഒന്നും പറഞ്ഞില്ല. അയാൾക്ക് രതിയുടെ അപ്പുറത്തേക്ക് ഒന്നും മനസ്സിൽ സൂക്ഷിക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് അങ്ങിനെ ചെയ്തത്. റോസിയുമായുള്ള തന്റെ കളികളാണ് അയാളുടെ വലിയ രഹസ്യം. അത് തന്നെയാണ് തന്റെകൂടെ അയാളെ നിർത്താനുള്ള തുറുപ്പ് ചീട്ടും. എന്നാൽ റോസി അങ്ങിനെയല്ല, അവൾക്ക് തന്നോട് പ്രേമമാണ്. പ്രേമം നഷ്ട്ടപെട്ട പെണ്ണ് അപകടകാരിയാണ്. പത്രോസ് അവളെ ആവശ്യപ്പെട്ട നിമിഷം മുതൽ റോസിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ചായിരുന്നു ആലോചന.
ഇങ്ങനെ പല ആലോചനകളാലാണ് ഫാദർ ഗബ്രിയേൽ കുന്നിറങ്ങിയത്. പത്രോസും അന്നമ്മയും അച്ഛനെ കാത്തിരിക്കുകയായിരുന്നു. തന്റെ മകൻ പലതും മനസിൽ പദ്ധതികൾ രൂപകല്പന ചെയ്യുന്നുണ്ടെന്ന് അന്നമ്മക്ക് തോന്നിയിരുന്നു. എന്ത് തന്നെയായാലും താൻ അവന്റെ കൂടെ നിൽക്കും എന്നത് അന്നമ്മ മുമ്പേ തീരുമാനിച്ചതാണ്.