എന്റെ താടിയിൽ തട്ടിക്കൊണ്ടു മേമ അത് പറയുമ്പോൾ ആ മുഖത്തെ പുഞ്ചിരി അപ്പോളും മായാതെ നിന്നു….ഞാനും ചമ്മിയ ചിരിയോടെ തൊഴുത്തിലെയ്ക്ക് കയറി…. മേമ കഴുകാനുള്ള പൈപ്പെടുത്തു ടാപ്പിൽ ഫിറ്റ് ചെയ്തു….!
“മേമേ ഇപ്പൊ വെള്ളവടിക്കണ്ട”..!!!!
പൈപ്പിന്റെ തലയും പിടിച്ചുകൊണ്ടു വന്ന മേമയെ ഞാൻ തടഞ്ഞു…. അവർ ചോദ്യ ഭാവത്തിൽ എന്നെ നോക്കി….!
“ഈ മരം കോച്ചുന്ന തണുപ്പത്തു ഇവരുടെ മേത്തു വെള്ളാവോഴിക്കണോ….അല്ലെ മേമ എന്നെ കെട്ടി പിടിച്ച പോലെ ഇവരെയും പിടിക്കേണ്ടി വരും….അവർക്കും കുറച്ചു ചൂട് കിട്ടട്ടെ”..!!!!
ഞാൻ ഒരു കള്ള ചിരിയോടെ പറഞ്ഞു….!
“ഡാ.. ഡാ അടി..അടി”..!!!!
അവർ തമാശ ആസ്വദിച്ചിട്ടെന്ന പോലെ ചുണ്ട് കൂട്ടി പിടിച്ചു എനിക്ക് നേരെ കയ്യൊങ്ങി…
ഞാൻ പല്ല് മുഴുവൻ വെളിയിൽ കാണും വിധം ഇളിച്ചു കാണിച്ചു…..!
“അപ്പൊ എങ്ങനാ കഴുകുന്നേ”..!!!!
അതെ ഭാവത്തിൽ തിരിച്ചും ചിരിച്ചു കൊണ്ട് മേമ ചോദിച്ചു……!
“പശുക്കളെ തത്കാലം പുറത്തു കെട്ടാം….ക്ളീൻ ആക്കിയ ശേഷം തിരികെ കയറ്റാം…. നമ്മളെ പോലെ അതുങ്ങൾക്കും തണുപ്പ് ഉള്ളതല്ലേ”..!!!!
എന്റെ നിർദേശം മേമ അംഗീകരിച്ചു…..!
“ഇന്നലെ കണ്ട ആളെ അല്ല….ആ കലിപ്പ് മോന്തയൊക്കെ എവിടെ പോയി…ഞാൻ കരുതി രാവിലെ തന്നെ പെട്ടിയെടുക്കുമെന്ന്”..!!!!