അവരുടെ ശബ്ദം ഒന്നിടറി…ഞാൻ പോകുന്നത് കൊണ്ടാണോ പോയി കഴിഞ്ഞുള്ള അവസ്ഥ കൊണ്ടാണോ എന്നെനിക്കു മനസിലായില്ല… പക്ഷെ ഒന്ന് മനസിലായി എനിക്ക് അവരോടുള്ള ദേഷ്യം പതിയെ അലിഞ്ഞു തുടങ്ങിയിരുന്നു….!
“പറ്റിയാൽ ഇവിടെ നിക്ക്… എനിക്ക് അത് വലിയ സഹായമാകും…പിന്നെ ഇനി നീ ചാണകം കോരനൊന്നും നിക്കണ്ട ആ വഴിക്കു വരികേ വേണ്ട…അതെല്ലാം ഇനി മേമ തന്നെ ചെയ്‌തോളാം….വേലക്കാരനെ പോലെ കരുതീട്ടൊന്നുവല്ല മേമ ഇന്നത് ചെയ്യിച്ചത്…ഇന്നലെ പാല് കൊടുത്തു വരുന്ന വഴിക്കു വണ്ടി ഒന്ന് മറിഞ്ഞു…ഇടത്തെ കൈക്കു ഒരു വേദന…. തൂമ്പ പിടിക്കാൻ പറ്റുന്നില്ല…. വേറെ വഴി ഇല്ലാത്തതു കൊണ്ടാണ് നിന്നെ കൊണ്ട്”..!!!!
മുഴുവപ്പിക്കാതെ അവർ എന്ന നോക്കി ചിരിച്ചു കൊണ്ട് കൈ ഉയർത്താൻ ശ്രെമിച്ചു….എനിക്കാകെ കുറ്റബോധം തോന്നി….കാര്യം അറിയാതെ പാവത്തിനെ എന്തൊക്കെ തെറിയ വിളിച്ചത് ഛെ…..!
“ഒരു തരത്തിലും നിക്കാൻ പറ്റുന്നില്ലെന്നാണേ മേമ തടയില്ലാട്ടോ….എനിക്ക് മനസിലാകും പെട്ടെന്ന് ഒരു ദിവസം ഇത് പോലൊരു കുഗ്രമത്തിലെയ്ക്ക് പറിച്ചു നടാനൊന്നും ആർക്കും പറ്റില്ല”..!!!!
എനിക്ക് ഭയങ്കര വിഷമമായി തെറ്റായ രീതിയിൽ ആയിരുന്നു ഞാനവരെ മനസ്സിലാക്കിയത്….ഇനിയിപ്പോ എങ്ങനെ ഇവിടുന്നു പോകും….നിക്കാമെന്നു വിചാരിച്ച നെറ്റിന്റെ കാര്യമോർക്കുമ്പോ…..ഞാനാകെ ധാർമ്മ സങ്കടത്തിലായി….!