ഹേമലത എന്റെ മേമ 2 [കർണ്ണൻ]

Posted by

 

 

 

നാളെ വരാം എന്നാണ് പറയാൻ വന്നത് മേമ അടുത്തുള്ളത് കൊണ്ട് ബാക്കി വിഴുങ്ങി….!

 

 

 

“പറഞ്ഞോ.. നാളെ വരാന്ന് പറഞ്ഞോ അതല്ലേ തീരുമാനം”..!!!!

 

 

 

മേമ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്… ഞാൻ ഞെട്ടി പോയി…. അവരെങ്ങനെ അറിഞ്ഞു ഞാൻ നാളെ പോകുമെന്ന്….അവർ കാലത്ത് പാൽ സോസൈറ്റിയിൽ പോകുന്ന സമയത്ത് മുങ്ങാമെന്നാണ് കരുതിയിരുന്നത്…

 

 

 

അന്ധളിപ്പോടെ ഞാൻ ആ മുഖത്തേയ്ക്ക് നോക്കി….വിഷാദം നിറഞ്ഞ ഭാവത്തോടെ പറഞ്ഞോളൂ എന്ന് തലകൊണ്ട് ആംഗ്യം കാണിക്കുകയാണ്……!

 

 

 

“അതാരാ മേമയാണോ മേമേ മേമേ. കൂയ്”..!!!!

 

 

 

മിഥുന മേമയുടെ ശബ്ദം കേട്ടു കൊണ്ട് കൈ വീശി നീട്ടി വിളിച്ചു…..!

 

 

 

ഞാൻ മേമയുടെ കയ്യിൽ ഫോൺ കൊടുത്തു.. അവർ വളരെ പ്രസന്നതയോടെയാണ് മിഥുവുമായി സംസാരിക്കുന്നതു….

 

 

 

അതിനൊന്നും ചെവി കൊടുക്കാതെ ഞാൻ പ്ലാൻ പൊളിഞ്ഞതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു….ഇനിയിപ്പോ എങ്ങനെ പോകും…..!

 

 

 

ഈ താടക വിടുമോ അവർ തടഞ്ഞാൽ അതെനിക്ക് എതിർക്കാൻ കഴിയില്ല…അതെനിക് ജന്മനാ ഉള്ള ന്യുനതയാണ് മുടിയാനായിട്ട്..ആരെങ്കിലും അരുത് എന്ന് പറയുന്ന കാര്യം ചെയ്യാനായിട്ട് ഒരു കാരണവുമില്ലാത്ത പേടിയാണ്… പക്ഷെ അപ്പുറത്തുള്ള ആൾ ഒരു തെറി പറയുന്ന വരെ ആ പേടി നില്ക്കു എന്നുള്ളതും സത്യമാണ്…!

 

 

 

എന്നാൽ മേമയുടെ കാര്യത്തിൽ അവർ തെറി പറഞ്ഞാലും എന്റെ നാവുയരില്ല….കാരണം അത് കഴിഞ്ഞു ചെന്നു കയറേണ്ടത് അമ്മയുടെയും അച്ഛന്റെയും അടുത്തേയ്ക്കാണ്….അത് എരി തീയിൽ നിന്നും വറ ചട്ടിയിൽ വീണ പോലെയാകും….

Leave a Reply

Your email address will not be published. Required fields are marked *