എന്താണെങ്കിലും തെളിച്ചു പറയു….
അത് മഹാ മാ….
പറഞ്ഞു തീരുന്നതിനു മുൻപേ അയാൾ ബോധം കെട്ടു വീണു…
ആരവിടെ…. വേഗം വൈദ്യനെ വിളിക്കു..
കൊട്ടാരം വൈദ്യർ എത്തിയാപ്പോഴേക്കും അയാളുടെ ചില പഴുത്ത വ്രണങ്ങൾ കണ്ടു…
അദ്ദേഹത്തിന്റെ മുഖം വിളറി വെളുത്തു…
ആരെങ്കിലും ഇയാളെ തൊട്ടോ…
ഇല്ല…പറഞ്ഞു തീരും മുൻപേ അയാൾ വീണു…
കൊട്ടാരം വൈദ്യൻ: മഹാമാരി…
പ്രഭോ…. എത്രയും പെട്ടന്നു അങ്ങ് മുറിയിലേക്ക് പോവണം…
പക്ഷെ…
സമയമില്ല,, ഒരു അഭ്യർത്ഥനയാണിത്…
ആ ദിവസത്തിന് ശേഷം പണ്ഡിതനെന്നോ പാമാരനെന്നോ നോക്കാതെ കാലം അതിന്റെ കൃത്യം നിർവഹിച്ചു…
ശ്വാസം മുട്ടിക്കുന്ന നിശബ്ദത വായുവിൽ തങ്ങിനിന്നു….. കാലത്തിന്റെ കൊയ്ത്തുകാരനെപ്പോലെ മഹാമാരി വ്യാപിച്ചു, ജീവൻ അലക്ഷ്യമായി കവർന്നെടുത്തു, അത് അവശേഷിപ്പിച്ചത് വിജനമായ ഗ്രാമങ്ങൾ മാത്രമായിരുന്നു
കുറച്ചു ദിവസത്തിന് ശേഷം കൃപാചര്യൻ അടുക്കൽ വന്നു…
രാജൻ…
അങ്ങയുടെ അമ്മ…പോയി….
എന്റെ മനസ്സ് മരവിച്ച അവസ്ഥ…
അഞ്ച് വർഷം മുൻപേ ഏറ്റെടുത്ത സിംഹാസനം….