പാടത്തിൻ കരയിലെ വീട്ടിൽ
Paadathin Karayile Veedu | Author : Kochumon
ഞാൻ രാവിലെ എന്റെ ആക്ടിവായിൽ ജോലിക്ക് പോകുകയാണ്… എനിക്ക് തയ്യൽ ആണ്… ഭർത്താവ് ഗൾഫിൽ ആണ്.. രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരും… എന്റെ കുട്ടികളും ഞാനും വീട്ടിൽ തനിച്ചാണ്… കുട്ടികൾ രാവിലെ സ്കൂളിൽ പോയാൽ പിന്നെ ഞാൻ വീട്ടിൽ തനിച്ചാണ്..
ആകെ ബോറടി…. എന്റെ ഭർത്താവിനോട് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു നിനക്ക് അറിയാവുന്ന പണി അല്ലെ തയ്യൽ അത് തുടങ്ങാൻ.. അങ്ങനെ ഞാൻ അതിനെ പറ്റി ആലോചിച്ചു…
അങ്ങനെ അഞ്ചു വർഷം മുൻപ് ഞാനും ഒരു പെണ്ണും കൂടി തുടങ്ങിയത് ആണ് ഈ തയ്യൽ.
രണ്ടു വർഷം കഴിഞ്ഞപ്പോൾ അവള് കല്യാണം കഴിഞ്ഞു പോയി..
പിന്നെ ഞാൻ തനിച്ചായി… അവള് പിന്നെ കൊല്ലത്തു പോയി ഒരു തയ്യൽ കട തുടങ്ങി.. അവളുടെ ഭർത്താവിന്റെ വീട് കൊല്ലം ആണ്…
എന്നെ ആലപ്പുഴയിലേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്നത്… എന്റെ വീട് ചെങ്ങന്നൂർ ആണ്…
ഇപ്പോൾ ഭർത്താവിന്റെ നാട്ടിൽ…
ഭർത്താവിന്റെ അച്ഛനും അമ്മയും പുളിക്കുന്നത് ആണ്… ഞങ്ങൾ അല്പം മാറി സ്ഥലം വാങ്ങി വീട് വെച്ചു..
ചേട്ടൻ പറയും ബന്ധുക്കളുടെ അടുത്ത് കിടന്നാൽ കുറച്ചു കഴിയുമ്പോൾ പ്രശ്നം ആകും അതുകൊണ്ട് കുറച്ചു മാറി സ്ഥലം വാങ്ങി…
ഇപ്പോൾ സ്വസ്ഥം..
ചെറിയ ഒരു ഗ്രാമ പ്രതേശത്ത് ആണ് എന്റെ തയ്യൽ കട… എന്നും രാവിലെ കുട്ടികൾ സ്കൂളിൽ പോയി കഴിയുമ്പോൾ ഞാനും ജോലിക്ക് ഇറങ്ങും…
വൈകുന്നേരം 4 മണി വരെ കടയിൽ ഉണ്ടാകും… കുട്ടികൾ വരുന്നതിന് മുൻപ് ഞാൻ വീട്ടിൽ എത്തും..