അരുണ : എന്ത് സൂത്രം..
നീതു : ഒക്ടോബർ 7 ന് എന്റെ ബർത്ത്ഡേ ആണെന്നാ അവനോട് പറഞ്ഞേക്കുന്നെ അന്ന് എന്തെങ്കിലും വലിയൊരു ഗിഫ്റ്റ് അവൻ എനിക്ക് തരും
അരുണ : എടി പെരും കള്ളി ബർത്ത് ഡേ പോലും കള്ളം പറഞ്ഞു അല്ലെ… അല്ല നീ എന്താ പ്രതീക്ഷിക്കുന്നെ
നീതു : കുറഞ്ഞത് ഒരു
50000ത്തിന്റെയെങ്കിലും അവൻ തരും
അരുണ : പിന്നെ ഒന്ന് പോടി 50000 നായിരം… കാത്തിരുന്നാൽ മതി
നീതു : ഇല്ലെങ്കിൽ നീ കണ്ടോ… എടി ഇതൊന്നും അവനൊരു വിഷയമല്ല g പേ ചെയ്ത ശേഷം ഞാൻ അവന്റെ ബാലൻസ് മെസ്സേജ് കണ്ടു ഏകദേശം അഞ്ചര ലക്ഷം വരും
അരുണ : ഓഹ് അപ്പോൾ അത് കണ്ടിട്ടാണ് ഈ ബർത്ത് ഡേ നാടകം അല്ലെ… നിന്നെ കണ്ടാൽ ആരെങ്കിലും കരുതുവോ ഇത്രയും കുരുട്ടു ബുദ്ധി ഉള്ളവളാണെന്ന് ആരോടെങ്കിലും ചോദിച്ചാൽ പഠിക്കാൻ മിടുക്കി, സൽസ്വാഭാവി, സൈലന്റ് കുട്ടി..
നീതു : എടി… എടി… മതി കേട്ടോ..
**************
അന്നേ ദിവസം ഫ്രീ പിരിയിട് ലൈബ്രറിയിലേക്ക് പോയ നീതു 10,15 മിനിറ്റിനുള്ളിൽ തന്നെ ക്ലാസ്സിലേക്ക് മടങ്ങിയെത്തി
അരുണ : എന്താടി എന്തോ റഫറൻസ് ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞു പോയതല്ലേ ഇത്ര പെട്ടെന്ന് കഴിഞ്ഞോ
നീതു : ഉം.. കഴിഞ്ഞു…
അരുണ : നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നെ
നീതു : എങ്ങനെ
അരുണ : ദേ.. നീതു… ഇങ്ങനെ ചുമന്ന് തുടുത്ത്
നീതു : അത്.. അത് ഒന്നുമില്ല
അരുണ : നീ കള്ളം പറയാൻ മിടുക്കിയ പക്ഷെ ഇപ്പോൾ പറയുന്നത് കള്ളമാണെന്ന് ഏത് കൊച്ചുകുട്ടിക്കും പിടികിട്ടും