ഇത് കേട്ട നീതു ക്ലാസ്സിലേക്ക് കയറി അശ്വിൻ സനലിന്റെ അടുത്തേക്കും
ക്ലസ്സിലേക്ക് കയറിയ നീതു പതിയെ തന്റെ സീറ്റിലേക്ക് ചെന്നിരുന്നു
അരുണ : എവിടെ ആയിരുന്നെടി
നീതു : അവന്റെ കൂടെ ഒന്ന് ഫുഡ് അടിക്കാൻ പോയതാ
അരുണ : അവനെ മുടിപ്പിച്ചു കാണുമല്ലോ…
നീതു : ഹേയ് ഞാൻ ബില്ല് നോക്കി ഏതാണ്ട് 600 അടുപ്പിച്ചേ ആയുള്ളു ഒരു ഐസ്ക്രീം കൂടി കഴിക്കായിരുന്നു
അരുണ : എന്തൊരു ഊറ്റലാടി ഇത്.. നീ ഈ പരുപാടി ഹൈ സ്കൂളിൽ എന്തോ തുടങ്ങിയതല്ല ഇനിയും നിർത്താറായില്ലേ..
നീതു : ദേ അരുണേ എന്റെ പേർസണൽ കാര്യത്തിൽ ഇടപെടല്ലേ.. വെറുതെ ഒന്നും അല്ലല്ലോ എന്റെ പുറകെ ഒലിപ്പിച്ചോണ്ട് വന്നിട്ടല്ലേ… എല്ലാത്തിന്റെയും ഉദ്ദേശം ഒന്ന് തന്നെയാ നമ്മളെ മുതലാക്കുക.. ഞാൻ അതേ ട്രിക്ക് തിരിച്ചടിക്കുന്നു പരമാവധി ഊറ്റുക പണി കിട്ടും എന്നാകുബോൾ തേച്ച് ഒട്ടിക്കുക 🤣
അരുണ : വല്ലാത്ത ധൈര്യം തന്നെ നീതു… കണ്ടാൽ എന്ത് പാവമാ നിഷ്കളങ്കത തുകുമ്പുവല്ലേ… യഥാർത്ഥ സ്വഭാവം എനിക്കല്ലേ അറിയു..
നീതു : ജീവിച്ചു പോകണ്ടേ മോളെ… എന്റെ ആവശ്യങ്ങൾക്കുള്ള പൈസ ഒന്നും വീട്ടിൽ നിന്ന് കിട്ടില്ല അച്ഛന് വയ്യാത്തത് കൊണ്ട് കറക്ടായിട്ട് ഓട്ടോ ഓടാൻ പോലും പറ്റുന്നില്ല ഹോസ്റ്റൽ ഫീസ് തന്നെ കഷ്‌ടിച്ചാ തരുന്നെ… കോളേജിൽ വന്നപ്പോൾ എല്ലാം നിർത്താം എന്ന് കരുതിയതാ അപ്പോഴാ അവൻ ഒലിപ്പിച്ചോണ്ട് വന്നെ… ആദ്യം ഉടക്ക് പിന്നെ പ്രേമം അവൻ സിനിമ സ്റ്റൈൽ പിടിച്ചതാ… എനിക്കാണേൽ അവന്റെൽ നല്ല കലിപ്പും ഉണ്ടായിരുന്നു പണികൊടുക്കാൻ വേണ്ടി വീണു കൊടുത്തതാ പക്ഷെ സത്യം പറയാലോ ലോക പൊട്ടനാ മറ്റവമ്മാർകൊക്കെ കാശ് ഇറക്കാൻ അല്പം ബുദ്ധിമുട്ട് ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഇവൻ അങ്ങനെയല്ല എന്തെങ്കിലും വേണമെങ്കിൽ അടവിൽ അങ്ങ് സൂചിപ്പിച്ചാൽ മതി ഉടനെ വാങ്ങികൊണ്ട് വരും.. ഇന്ന് തന്നെ ഈ ചോറ് കഴിച്ചു കഴിച്ചു മടുത്തു എന്ന് പറഞ്ഞതേ ഉള്ളു എന്നെയും പൊക്കികൊണ്ട് ഹോട്ടലിലേക്ക് പോയി… എടി പിന്നെ കണ്ണട മാറ്റിയാൽ എന്നെ കാണാൻ കുറച്ച് കൂടി നന്നായിരിക്കുവോ