അരുണ : പെരും കള്ളിക്ക് സ്വർണ്ണമാല.. 😡മറ്റുള്ളവരുടെ പൈസക്ക് സുഖിക്കുവാ മറ്റേ മോള്…
അന്നേ ദിവസം രാത്രി അരുണക്ക് ഉറങ്ങുവാൻ സാധിച്ചില്ല പിറ്റേന്ന് ഉറക്കം ഉണർന്ന അരുണയെ ചിന്തകൾ അലട്ടി
അരുണ : അവളെങ്ങാൻ അശ്വിനെ കെട്ടിയാൽ ആ ജാഡ കൂടി ഞാൻ കാണേണ്ടി വരും… ജീവിതം മാറാൻ പോകുവാണെന്ന്..
അരുണ പതിയെ തന്റെ ഫോൺ എടുത്ത് ഓടിയോ റെക്കോർഡറിൽ ഇട്ടിരുന്ന കുറച്ച് ഓടിയോസ് പ്ലേ ചെയ്തു
അരുണ : ഇത് റെക്കോർഡ് ചെയ്തു വച്ചത് നന്നായി… ഇത് കേട്ട് കഴിഞ്ഞാൽ അശ്വിൻ നിന്നെ കെട്ടുക പോയിട്ട് തിരിഞ്ഞു നോക്കുക പോലുമില്ല… അങ്ങനെ നീ മാത്രം രെക്ഷപെടണ്ടെടി…
അരുണ പതിയെ ഓഡിയോ ഫയലുകൾ അശ്വിന്റെ നമ്പറിലേക്ക് സെന്റ് ചെയ്തു
*****************
അശ്വിൻ : ഇതിപ്പോൾ ആരാ
അശ്വിൻ dp പരിശോധിച്ചു… ഇത് അരുണയല്ലേ.. ഇവളിത് എന്ത് മെസ്സേജാ
അശ്വിൻ പതിയെ ഓഡിയോ പ്ലേ ചെയ്ത്
“എന്റെ മനസ്സിൽ ചില പ്ലാനൊക്കെയുണ്ട്… ഒന്നാമത്തേത് എങ്ങനെയും അശ്വിന്റെ വീട്ടിൽ കയറി പറ്റാൻ ശ്രമിക്കണം എന്നതാ അതിന് പറ്റിയാൽ എനിക്ക് ലോട്ടറിയാ… ആ മണ്ടന് എന്നെ ജീവനാ എനിക്കും അങ്ങനെയാണെന്നാ അവൻ കരുതുന്നെ അവനെ ഉപയോഗിച്ച് പരമാവധി ഞാൻ അതിന് ശ്രമിക്കും ”
അത് നടന്നില്ലെങ്കിലോ…
” ഫസ്റ്റ് പ്രൈസ് പോയാൽ സെക്കന്റ് പ്രൈസ് എങ്കിലും വാങ്ങി എടുക്കും…”
“സെക്കന്റ് പ്രൈസോ”
” അതെ… ഞാൻ പരമാവധി ശ്രമിക്കും അവർ ഒരു വിധത്തിൽ സമ്മതിക്കുന്നില്ല എങ്കിൽ നല്ലൊരു തുക വാങ്ങി പിന്മാറും… ഒറ്റ മോൻ അല്ലേ പൂത്ത കാശും ഉണ്ട് ഒരു അഞ്ചു പത്ത് ലക്ഷം കിട്ടാതിരിക്കില്ല…”