ഫേക്ക് ലവ് 2 [Fang leng]

Posted by

 

നീതു വേഗം തന്നെ പേടിച്ചു പതറാൻ തുടങ്ങി…

 

അശ്വിൻ : പേടിക്കല്ലേ… അത് ഫുഡ്‌ കൊണ്ടുവന്നതാ

 

ഇത്രയും പറഞ്ഞു അശ്വിൻ റൂമിന് പുറത്തേക്ക് പോയി

 

നീതു : എനിക്ക് എവിടെയാ പിഴച്ചേ…എന്റെ ജീവിതം തീർന്നു…അവന്റെ കൂട്ടുകാരായിരിക്കും വന്നെ…ഞാൻ എങ്ങനെയാ അവനെ വിശ്വസിച്ചേ.. റെഡ് സിഗ്നൽ കിട്ടിയതാ എന്നിട്ടും… എല്ലാം തുലച്ചു…

 

നീതു എന്ത് ചെയ്യണം എന്ന് അറിയാതെ ചുറ്റും നോക്കി

 

നീതു : ഇല്ല… എങ്ങനെയും രെക്ഷപെടണം…കണ്ണട… കണ്ണട എവിടെ…

 

നീതു മേശപ്പുറത്ത്‌ ഊരി വച്ചിരുന്ന തന്റെ കണ്ണടയിലേക്ക് നോക്കി

 

അപ്പോഴേക്കും അശ്വിൻറൂമിന് അകത്തേക്ക് വന്നു

 

അശ്വിൻ : കണ്ടോ ഭക്ഷണമാ ഞാൻ ഓർഡർ ചെയ്തിരുന്നു… നിനക്ക് ഇഷ്ടപ്പെട്ട നെയ് റോസ്റ്റാ വാ കഴിക്കാം

 

അടുത്ത നിമിഷം അടിത്തിരുന്ന ഗ്ലാസ് എടുത്ത് നീതു അശ്വിന് നേരെ എറിഞ്ഞു..

 

“നിന്റെ മറ്റവൾക്ക് കൊണ്ട് കൊടുക്ക് പട്ടി ”

 

ശേഷം അവൾ  അവിടെ തന്നെ ഇരുന്നു  കരയാൻ തുടങ്ങി അവളുടെ കണ്ണുകൾ ചുമന്ന് കലങ്ങി

 

അശ്വിൻ പതിയെ റൂമിന് പുറത്തേക്ക് ഇറങ്ങി  ഭക്ഷണം ഡയനിങ്ങ് ടേബിളിലേക്ക് വച്ചു  ശേഷം വർദ്ധിച്ച ദേഷ്യത്തോടെ മതിലിൽ ആഞ്ഞിടിച്ചു

 

അശ്വിൻ :അവളിനി എന്നെ വിശ്വസിക്കില്ല… ഞാൻ എല്ലാം കളഞ്ഞു കുളിച്ചു…ഇല്ല വിശ്വാസം തിരിച്ചു പിടിക്കണം… കരഞ്ഞോ കാലുപിടിച്ചോ… എങ്ങനെയായാലും വേണ്ടില്ല അവളെ എനിക്ക് നഷ്‌ടപ്പെടുത്താൻ പറ്റില്ല.. അങ്ങനെ ഉണ്ടായാൽ ജീവിതകാലം മുഴുവൻ ഞാൻ ദുഃഖിക്കേണ്ടി വരും.. അവളുടെ ശാപം എന്നെ വേട്ടയാടും

Leave a Reply

Your email address will not be published. Required fields are marked *