അശ്വിൻ : തിരിഞ്ഞു നിന്നെ
നീതു : എന്തിന്
അശ്വിൻ : ദോ അങ്ങോട്ട് നോക്ക് പെണ്ണെ
നീതു പതിയെ തിരിഞ്ഞു അവൻ പറഞ്ഞ ഇടത്തേക്ക് നോക്കി
നീതു : ഒന്നുമില്ലല്ലോ
അശ്വിൻ പതിയെ തന്റെ പോക്കറ്റിൽ നിന്നും ചെറിയ ലോക്കറ്റോട് കൂടിയ ഒരു മാല കയ്യിലേക്ക് എടുത്ത് പിന്നിൽ നിന്ന് അവളുടെ കഴുത്തിലേക്ക് അണിയിച്ചു
“ഹാപ്പി ബർത്ത് ഡേ വാവേ ”
നീതു വേഗം തന്നെ അവനെ തിരിഞ്ഞു നോക്കി
അശ്വിൻ : മാല എങ്ങനെയുണ്ട്
നീതു : ഇതിപ്പോൾ എന്തിനാ ഡ്രസ്സ് വാങ്ങി തന്നതല്ലേ… നല്ല വിലയുണ്ടോ… വേണ്ട അശ്വിനെ ഇത് തിരിച്ചെടുക്ക്
അശ്വിൻ : ഞാൻ തന്ന കാര്യം തിരിച്ചെടുക്കില്ല എന്ന് അറിയില്ലേ… നിന്റെ കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് കാണാൻ ഒരു രസവുമില്ല.. ഇപ്പോഴാ ഒരു ചന്തം വന്നേ…
ഇത് കേട്ട നീതു വേഗം തന്നെ അശ്വിനെ കെട്ടിപിടിച്ചു… അശ്വിൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…
അശ്വിൻ : മതി… മതി ക്യാമറ ഉണ്ട് കേട്ടോ…
നീതു അവന്റെ ദേഹത്ത് നിന്ന് വിട്ടുമാറി ശേഷം പതിയെ തന്റെ കണ്ണ് തുടച്ചു
അശ്വിൻ : നീ കരഞ്ഞോ…
നീതു : ഹേയ് ഇല്ല… നീ വാ ഫോട്ടോ എടുക്കണ്ടേ… ഞാൻ കണ്ണാടി മാറ്റാം നിനക്ക് അതല്ലേ ഇഷ്ടം
അശ്വിൻ അവളുടെ ഫോട്ടോട് എടുക്കാൻ തുടങ്ങി
അല്പനേരം കൂടി അവിടെ നിന്ന ശേഷം അവർ ബീച്ചിൽ പോകുവാൻ തീരുമാനിച്ചു അതിന് മുൻപ് ഹോസ്റ്റലിൽ വിളിച്ചു നാട്ടിലേക്ക് ചെന്ന ശേഷം തിങ്കളാഴ്ചയെ ഇനി വരു എന്ന് പറയുവാനായി നീതു അല്പം മാറി നിന്ന് ഹോസ്റ്റലിലേക്ക് കാൾ ചെയ്തു ശേഷം അവൾ പതിയെ അരുണയെ വിളിച്ചു