അരുണ : അവന്റെ വാക്ക് കേട്ടിട്ടാണോ നീ മനകോട്ട കെട്ടുന്നത്
നീതു : ഞാൻ അത്രക്ക് മണ്ടിയൊന്നുമല്ല… എന്റെ മനസ്സിൽ ചില പ്ലാനൊക്കെയുണ്ട്… ഒന്നാമത്തേത് എങ്ങനെയും അശ്വിന്റെ വീട്ടിൽ കയറി പറ്റാൻ ശ്രമിക്കണം എന്നതാ അതിന് പറ്റിയാൽ എനിക്ക് ലോട്ടറിയാ… ആ മണ്ടന് എന്നെ ജീവനാ എനിക്കും അങ്ങനെയാണെന്നാ അവൻ കരുതുന്നെ അവനെ ഉപയോഗിച്ച് പരമാവധി ഞാൻ അതിന് ശ്രമിക്കും
അരുണ : അത് നടന്നില്ലെങ്കിലോ…
നീതു : ഫസ്റ്റ് പ്രൈസ് പോയാൽ സെക്കന്റ് പ്രൈസ് എങ്കിലും വാങ്ങി എടുക്കും…
അരുണ: സെക്കന്റ് പ്രൈസോ
നീതു : അതെ… ഞാൻ പരമാവധി ശ്രമിക്കും അവർ ഒരു വിധത്തിൽ സമ്മതിക്കുന്നില്ല എങ്കിൽ നല്ലൊരു തുക വാങ്ങി പിന്മാറും… ഒറ്റ മോൻ അല്ലേ പൂത്ത കാശും ഉണ്ട് ഒരു അഞ്ചു പത്ത് ലക്ഷം കിട്ടാതിരിക്കില്ല…
അരുണ : പ്ലാൻ ഒക്കെ കൊള്ളാം പക്ഷെ രണ്ടാണേലും അശ്വിൻ നിന്നെ മതി എന്ന ഒറ്റ സ്റ്റാൻഡിൽ നിൽക്കേണ്ടി വരും അവൻ നിൽക്കുവോ
നീതു : ഞാൻ നിർത്തും… ഇന്ന് മുതൽ അവനെ ഞാൻ കൂടുതൽ എന്നോട് അടിപ്പിക്കും ഞാൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ എത്തിക്കും..
അരുണ : ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ ഇപ്പോൾ അശ്വിൻ നിന്റെ കൂടെ ശക്തമായി നിൽക്കുന്നു അവന്റെ വീട്ടുകാർ ഒരു വിധത്തിൽ സമ്മതിക്കുന്നില്ല അപ്പോൾ നീ അവനെ തിരഞ്ഞെടുക്കുവോ കാശ് വാങ്ങുവോ
നീതു : സംശയം എന്താ കാശ് വാങ്ങും… വീട്ടുകാർ കൂടി അംഗീകരിച്ചാലേ അവൻ എന്നെ കെട്ടിയിട്ട് കാര്യമുള്ളു… ഇല്ലെങ്കിൽ എനിക്ക് ഒരു വിലയും കാണില്ല ചിലപ്പോൾ ഞങ്ങളെ രണ്ടിനേയും വീട്ടിൽ കയറ്റുക പോലുമില്ല അങ്ങനെയാണെങ്കിൽ ഞാനും അവനും കൂടി ഇരുന്ന് തെണ്ടേണ്ടി വരും അതിനേക്കാൾ നല്ലത് കാശ് വാങ്ങുന്നത് അല്ലെ