ഫേക്ക് ലവ് 2 [Fang leng]

Posted by

 

അരുണ : എന്നാൽ അങ്ങ് കെട്ട് നിനക്കും പൊട്ടി നിക്കുവല്ലേ…

 

നീതു  : നീ പോയേ അരുണേ.. ഇന്നലെ വീട്ടീന്ന് വിളിച്ചിരുന്നു അച്ഛന്റെ കൂട്ടുകാരന്റെ മകന് വേണ്ടി ആലോചിച്ചു എന്ന്… കാർ ഡ്രൈവറാ പോലും… മനുഷ്യനെ മെനകെടുത്താൻ അതിന് മുൻപ് വന്നത് ടെസ്റ്റൈൽസിൽ നിൽക്കുന്ന ഒരുത്തൻ, പെട്ടികട നടത്തുന്നവൻ എനിക്ക് മടുത്തു

 

അരുണ : പിന്നെ നീ ആരെയാ നോക്കി ഇരിക്കുന്നെ… നിങ്ങൾക്ക്‌ സ്വന്തമായി വീടെങ്കിലും ഉണ്ടോ… സ്വർണ്ണം എന്തെങ്കിലും കരുതി വച്ചിട്ടുണ്ടോ

 

നീതു : സ്വർണ്ണം അല്ല… എന്നെ കൊണ്ട് ഒന്നും പറയിക്കാരുത്… എന്റെ ജീവിതത്തിൽ ഞാൻ സ്വർണ്ണം ഇട്ടിട്ടില്ലെടി..

 

അരുണ : എന്നിട്ടാണോ നീ കൊമ്പത്തെ ആളെ നോക്കി ഇരിക്കുന്നെ

 

നീതു : അതെ കൊമ്പത്തവൻ തന്നെ വേണം.. എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതം ഞാൻ കാണുന്നതാ അവർ പറയുന്ന ആളെ കെട്ടിയാൽ എന്റെ ജീവിതവും അത് പോലെയാകും ഒരു മാറ്റവും ഇല്ലാതെ… എനിക്ക് ആ ജീവിതം വേണ്ട… എനിക്ക് സന്തോഷമായി ജീവിക്കണം അതിന് പണം വേണം.. അശ്വിനെ തന്നെ കെട്ടിയാലോ എന്നാ ഞാൻ ആലോചിക്കുന്നെ അവന് എല്ലാം ഉണ്ട്.. പണമുണ്ട് വീടുണ്ട്.. കാണാനും കൊള്ളാം

 

അരുണ : നീ തന്നെയല്ലേ പറഞ്ഞേ അവന്റെ വീട്ടുകാര് പ്രശ്നമാകുമെന്നും അതുകൊണ്ട് നിനക്ക് ആ പൊല്ലാപ്പിനൊന്നും താല്പര്യമില്ലെന്നും

 

നീതു : അശ്വിൻ ഞങ്ങളുടെ കാര്യം അവന്റെ വീട്ടിൽ പറഞ്ഞു

 

അരുണ : എന്ന് അവൻ പറഞ്ഞോ

 

നീതു : ഉം പറഞ്ഞു… വീട്ടുകാർ പ്രശ്നം ഉണ്ടാക്കി എന്നും പറഞ്ഞു അവൻ വിട്ടുകൊടുക്കില്ല എന്നും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *