ഏഴാം നാൾ
Ezhaam Naal | Author : Kochumon
ഇന്ന് എന്റെ കല്യാണം ആയിരുന്നു.. വലിയ ആഘോഷം ആയി ഒന്നും ഇല്ല.. രജിസ്റ്റർ ചെയ്യുക ആയിരുന്നു..
എന്റെ കളിക്കുട്ടുകാരൻ ആയിരുന്നു വരാൻ..
ഞങ്ങൾ ചെറുപ്പം മുതൽ അറിയാവുന്ന ഒന്നിച്ചു കളിച്ചു വളർന്ന ആളുകൾ ആണ്…ഞങ്ങൾ തമ്മിൽ ഒരു മൂന്ന് വയസ്സിന്റെ വെത്യാസം ഉണ്ട്..
ഞാൻ സുമേഷ് ചേട്ടായി എന്നാണ് ചെറുപ്പം മുതൽ വിളിച്ചിരുന്നത്…
ഞാൻ ദിവ്യ… ഇവിടെ ബത്തേരിയിൽ ഒരു സ്ഥാപനത്തിൽ ചെറിയ ഒരു ജോലി ഉണ്ട്…
സുമേഷ് ചേട്ടായി ആർക്കിടെക്ക് എഞ്ചിനിയർ ആണ്.. പ്ലാൻ,, ഹോം ഡിസൈൻ……. Etc
എന്നി വർക്ക് ചെയ്തു കൊടുക്കുന്നു..
ഞങ്ങൾ വർഷങ്ങൾ ആയി പ്രണയത്തിൽ ആയിരുന്നു….
എനിക്ക് 24 വയസ്സുണ്ട്…
എന്റെ വീട്ടിൽ അമ്മയും അനിയനും ഉണ്ട്..അച്ഛൻ രണ്ടു വർഷം മുൻപ് മരിച്ചു…
ഞങ്ങൾ വിവാഹ വേഷത്തിൽ വീട്ടിലോട്ട് ചെന്നപ്പോൾ സുമേഷ് ചേട്ടായിയുടെ അമ്മ ഭയങ്കര ബഹളം…
ചേട്ടായിക്ക് അമ്മയും ചേച്ചിയും ഉണ്ട്… ചേച്ചിയെ കെട്ടിച്ചു വിട്ടതാണ്… അവർ ഭർത്താവിന്റെ വീട്ടിൽ ആണ്…
സുമേഷ് ചേട്ടായിയുടെ അച്ഛൻ വർഷങ്ങൾക്കു മുൻപ് നാട് വിട്ടു പോയതാണ്…ഇവർ സ്കൂൾ ടീച്ചർ ആയിരുന്നു.. ഇപ്പോൾ പെൻഷൻ പറ്റി വിട്ടിൽ ഇരിപ്പാണ്… എന്നെ പഠിപ്പിച്ചിട്ടുണ്ട്… അന്നും ഇവരുടെ കൈയിൽ എപ്പോഴും ചൂരൽ കാണും… എല്ലാ കുട്ടികളെയും തല്ലും…
ഈ സ്ത്രീയുടെ സ്വഭാവം കാരണം പോയതാണ്… ഇവർക്ക് എല്ലാവരെയും അനുസരിച്ച് നിർത്തണം… ഞാൻ പറയുന്നത് കേട്ടോണം… ഞാൻ പറയുന്നത് മാത്രം ശരി എന്നാ കാഴ്ചപ്പാട് ആണ്…