ലയം
Layam | Author : Pankajakshi
മഞ്ഞപ്പ്ര…… മഞ്ഞപ്പ്ര….
ബസിലെ കണ്ടക്റ്റർ നീട്ടി വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്.. ഉറക്കച്ചടവൂടെ ഞാൻ കണ്ണ് തിരുമ്മി പുറത്തേക്ക് നോക്കി.. എന്റെ പരിഭ്രമം പിടിച്ച നോട്ടം കണ്ടിട്ടാവണം അടുത്തിരുന്ന ചേട്ടൻ ചോദിച്ചു എവിടെ പോകാൻ ആണ്. ..?
പ്ലാന്റേഷൻ..
പത്ത് കിലോമീറ്റർ കൂടി ഉണ്ട് ഞാനും അവിടെക്കാ… അയാൾ മറുപടി പറഞ്ഞു.
അയാൾ: എന്താ പേര്..?
ഞാൻ: ദീപക്ക്
അയാൾ:എന്റെ പേര് മോഹനൻ.. പ്ലാന്റ്റേഷനിൽ ആരെ കാണാനാ..?
ഞാൻ: ആരെയും കാണാൻ അല്ല കല്ലല എസ്റ്റേട്ടിന്റെ പുതിയ സൂപ്പർവൈസർ ആണ്..
അത് കേട്ടതും തെല്ലൊരു ബഹുമാനത്തോടെ എന്നെ നോക്കികൊണ്ട്..
സാർ… പേടിക്കണ്ട എത്തുമ്പോ പറയാം.
എന്റെ പേര് ദീപക്ക് ചങ്ങനാശ്േരി ആണ് വീട്. പ്ലാന്റേഷൻ സൂപ്പർവൈസർ ആയി ജോലി കിട്ടിയത് ഇവിടെ ആതിരപിള്ളി മലയറ്റൂർ ഫോറെസ്റ്റ്റിൽ പെടുന്ന സർക്കാർ റബർ പ്ലാന്റ്റേഷനിൽ ആണ് .. കാട്ടാന, കടുവ,മയിൽ,മാൻ അങ്ങനെ എല്ലാം ഉള്ള ഉരു പ്ലാന്റേഷൻ.. ഇതിലെ അതിരപിള്ളിക്ക് പോയിട്ടുള്ളവർക്ക് അറിയാം. വീട്ടിൽനിന്നും മാറി നിൽക്കുന്നതിന്റെ ചെറിയ വിഷമം ഉണ്ട് കാരണം വീട്ടിൽ അമ്മ തനിച്ചു ഒള്ളു.. അങ്ങനെ ഓരോന്ന് ഓർത്കൊണ്ട് പിന്നെയും മയങ്ങി.. തോളിൽ തട്ടി വിളിക്കുമ്പോഴാണ് കണ്ണ് തുറന്നത്..
സാർ സ്ഥലം എത്തി..
ഞാൻ പുറത്തേക്ക് നോക്കി ചുറ്റും റബ്ബർ തോട്ടം കണ്ണേതാ ദൂരത്തോളം പരന്നു കിടക്കുന്നു. ബിസിൽനിന്നും ഇറങ്ങി..
മോഹനൻ:സാർ ആ കാണുന്നതാണ് എസ്റ്റേറ്റ് ഓഫീസ്.
ഞാൻ: ശരിയെന്നാൽ പിന്നെ കാണം