തീർക്കാതെ സമധനമായിരിക്കാൻ അവർക്ക് കഴിയില്ല അതിന് വേണ്ടി സത്യം അറിയാൻ ഉള്ള തത്രപ്പാടിൽ ആണ് രണ്ടു പേരും ലക്ഷ്മിയും അനിതയും പേപ്പർ വായിക്കുന്നു സൺഡേ ആയത് കൊണ്ട് ദീപ്തിയും അനഘയും എഴുന്നേൽക്കാൻ സമയം ഒരുപാട് ആവും ദീപു ഇതേ സമയം ലാപിൽ അവരുടെ ബിസിനസ്സുകളുടെ ഡീറ്റെയിൽസ് നോക്കുകയായിരുന്നു )
അമ്മു : അമ്മേ ഞാൻ ഇപ്പൊ വരാം
ശാരദ : എടി പെണ്ണേ ഈ പണിയൊക്കെ ഒന്ന് ഒരുക്കാൻ കൂടിയേ നീ
അമ്മു : എൻ്റമ്മേ ഞാൻ ഇപ്പൊ വരാം ഒരു 10 മിനുട്ട്
ശാരദ : എന്നാ വേഗം പോയി വാ എന്നിട്ട് എന്നെയൊന്നു സഹായിക്കാൻ കൂട്
അമ്മു : ആ ശരി അമ്മാ ഇപ്പൊ വരാം ( അമ്മു വേഗം അച്ചുവിൻ്റെ വീട്ടിലേക്ക് ഓടി അമ്മു ഒരു കാപ്പി കളർ ടോപ്പും ഒരു കറുപ്പ് പലാസ പാൻ്റും ആയിരുന്നു വേഷം അച്ചുവാണെങ്കിൽ വെള്ള ലെഗിൻസും ഒരു ലൈറ്റ് പിങ്ക് ടോപ്പിലും ആയിരുന്നു )
അമ്മു : എടി ഇതേതാ ടോപ്പ് ഞാൻ ഇത് വരെ കണ്ടിട്ടില്ലല്ലോ
അച്ചു : എൻ്റെ പെണ്ണേ ഇത് പുതിയത് ഒന്നുമല്ല പഴയതാ നീ കണ്ടിട്ടുണ്ടല്ലോ ഇത്
കുറേ ആയി ഇട്ടിട്ട് അതാ നിനക്കിത് കണ്ടപ്പോൾ അങ്ങനെ തോന്നിയത്
അമ്മു : എന്താ ദൈവത്തെ കാണാൻ പ്രത്യേകം ഒരുങ്ങിയത് ആണോ
അച്ചു : കളിയാക്കാതെടീ നീ നോക്കിയേ ഇതിൻ്റ കയ്യിൻ്റെ ഭാഗം തുന്നിയിട്ടാണ് ഞാൻ ഇട്ടിരിക്കുന്നത്
നല്ല ഡ്രസ്സ് ഇടണം എന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷേ
അമ്മു : ഓ പെണ്ണ് അപ്പോഴേക്കും സെൻ്റി ആയി അല്ല അമ്മൂസേ ആ സാറ് നമ്മളെ കാണാൻ വന്നതാണോ അതോ
അച്ചു : എനിക്ക് എങ്ങിനെ അറിയാനാ
അത് അറിയാൻ അല്ലേ നമുക്ക് പോയി നോക്കാം എന്ന് ഞാൻ പറഞ്ഞത്
അമ്മു : എന്നാ വാ പെട്ടെന്ന് പോയി നോക്കാം
അച്ചു : നിൽക്ക് വാതിൽ ഒന്ന് ചാരട്ടെ
അമ്മു : അടക്കുന്നില്ലെ അപ്പോ
അച്ചു : ഹേയ് അകത്ത് ഒരാളുണ്ട് എപ്പോഴാ നീക്കാ എന്നു അറിയില്ല വാതിൽ അടച്ചാൽ തിരിച്ച് വരുമ്പോൾ ചിലപ്പോൾ വാതിൽ ഉണ്ടാവില്ല അതാ അടക്കാത്തെ
അമ്മു : നീ വാ നമുക്ക് റോഡിലേക്ക് പോയി നോക്കാം
അച്ചു : നടക്കു വേഗം. നീ അമ്മയോട് എന്താ പറഞ്ഞേ
അമ്മു : നിൻ്റെ വീട്ടിലേക്ക് പോവാണ് എന്നു പറഞ്ഞു
അച്ചു : ഈ കാര്യം പറഞ്ഞിട്ടില്ലല്ലോ