അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]

Posted by

വല്ലതും പറയും അതും ഞാൻ കേൾക്കേണ്ടി വരും
അജു : അതെ സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല എന്നാൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ പിന്നെ കുറച്ചു ദിവസം ഞാൻ നാട്ടിൽ ഉണ്ടാവും അത് കഴിഞ്ഞ് ചിലപ്പോൾ ബങ്ങളൂർക്ക് തിരിച്ച് പോകും
അച്ചു ദാ എൻ്റെ കാർഡ് ഇത് കയ്യിൽ വച്ചോളൂ എന്ത് ആവശ്യം ഉണ്ടെങ്കിലും എപ്പോ വേണേലും നിങ്ങൾക്ക് എന്നെ വിളിക്കാം സച്ചുമോനേ ചേച്ചിയുടെ കയ്യിൽ ഉണ്ട് ട്ടോ എൻ്റെ നമ്പർ സച്ചൂന് എന്തെങ്കിലും വേണമെങ്കിൽ ഈ ഏട്ടനെ വിളിച്ചൊന്ന് പറഞ്ഞാൽ മതി ട്ടോ ഞാൻ ഞാൻഉണ്ടാവും കൂടെ പിന്നെ ശാരദേച്ചി കുമാരേട്ടൻ വന്നാൽ ഇനി എപ്പോഴെങ്കിലും കാണാം എന്ന് പറയണേ എന്നാൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ
( അങ്ങനെ അവർ എല്ലാവരും അജുവിനെ യാത്രയാക്കാൻ റോഡിലേക്ക് പോയി എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറിയ അജു തന്നെ തന്നെ നോക്കി നിൽക്കുന്ന ആ കരിനീല കന്നുകളെയാണ് കാണുന്നത് അജുവിന് അച്ചുവിനോട് എന്തോ ഒരു പ്രത്യേക അടുപ്പം വീണ്ടും വീണ്ടും തോന്നി തുടങ്ങുകയായിരുന്നു )
അമ്മു : എന്താ മോളെ കണ്ണും കണ്ണും നോക്കി നിലിക്കുന്നെ പ്രേമമാണോ അച്ചു : അതെ എന്തേ നിനക്ക് വേറെ പണി ഇല്ലെ പെണ്ണേ
അമ്മു : അല്ല രണ്ടാളും നോക്കി നിൽക്കുന്നത് കണ്ട് ചോദിച്ചു പോയതാണ്
ശാരദ : നോക്കി പോണേ മോനേ ഇടക്കൊക്കെ ഇങ്ങോട്ട് വരണേ
അജു : ആ ചേച്ചി തീർച്ചയായും വന്നിരിക്കും
അമ്മു : അർജ്ജുവേട്ടാ നോക്കി പോണേ ഇങ്ങനെ പിറകോട്ട് നോക്കി വണ്ടി ഓടിക്കല്ലെ
അച്ചു : പെണ്ണേ ഒന്ന് മിണ്ടാതിരി
സാറിന് എന്താ തോന്നുക
അജു : എന്നാ ഞാൻ നടക്കട്ടെ പിന്നെ കാണാം അമ്മൂ ശാരദേച്ചി പോട്ടെ എന്നാ
അച്ചു ഞാൻ പോകുവാണെ സച്ചുവിനോട് പറയണെ
എന്നാൽ ശരി ഇനി നിൽക്കുന്നില്ല എല്ലാവരോടും ബൈ…..
( അജു അവരെല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും പോയി എന്നാൽ അജു പോകുന്നത് നോക്കി നോക്കി നിൽക്കുന്ന വേറെ രണ്ടു പേർ കൂടി ഉണ്ടായിരുന്നു ആ റോഡിൽ ആരും കാണാതെ ആ രണ്ടുപേരുടെയും കണ്ണുകൾ തീക്കട്ട പോലെ ജ്വലിക്കുകയായിരുന്നു അപ്പോൾ. അച്ചുവിനേയും അമ്മുവിനേയും കണ്ടപ്പോൾ ആ രണ്ടു പേരുടേയും മുഖത്ത് ഒരു ചിരി വിടർന്നു വെറും ചിരിയല്ല നല്ല കൊലച്ചിരി…….

തുടരും….

എഴുതാൻ ഉള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ എന്നാലും എഴുത്ത് നിർത്തിയാൽ ചിലപ്പോൾ തീം തന്നെ മറന്നു പോകും അതാണ് ഈ സാഹചര്യത്തിലും എഴുതുന്നത് പേജ് കുറവാണെങ്കിൽ ക്ഷമിക്കുക കഥ ഇഷ്ട പെട്ടാൽ സപ്പോർട്ട് ചെയ്യുക
ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ……

Leave a Reply

Your email address will not be published. Required fields are marked *