ദീപു : ഓ നമ്മളെ ഒന്നും ആരും കൊണ്ട് പോവില്ലല്ലോ ലെ
അനഘ : ഏട്ടൻ എപ്പോഴാ ആ കമ്പ്യൂട്ടറിൻ്റെ മുന്നിൽ നിന്ന് മാറിയത് ഇതുവരെ നല്ല തിരക്കിട്ട പണിയിൽ ആയിരുന്നല്ലോ ഇപ്പൊ എന്താ വർക്ക് കഴിഞ്ഞോ
ദീപു : ഓ ഞാൻ വെറുതെ പറഞ്ഞതാണേ നിങ്ങൾ പോയി ആഘോഷിച്ചു വാ എനിക്ക് കുറച്ച് പ്രോഗ്രാം കൂടി ഉണ്ട്
ദീപ്തി : എന്നാ ശരി ഞങ്ങൾ ഇറങ്ങാണെ
അനഘ : അച്ഛാ വല്ല്യച്ചാ പൂവാണെ
വല്ല്യമ്മേ അമ്മയോട് പറയണേ
ലക്ഷ്മി : അത് ഞാൻ പറഞ്ഞോളാം നിങ്ങൾ പോയിട്ട് വാ പിന്നെ ഒരു പ്രശ്നത്തിനും പോകരുത് ഇപ്പോഴെ പറഞ്ഞേക്കാം
ദീപ്തി : ഓ മതി ഉപദേശം ഡീ കയറ് നമുക്ക് പോവാം
( അങ്ങനെ ദീപ്തിയുടെ ഓഡി കാർ അനഘയും ആയി ചന്ദ്രോത്ത് പഠി കടന്നു പോയി ഇതേ സമയം )
കുമാരൻ : അജു മോനേ മോൻ കുടിക്കുമോ
അജു എന്ത്
കുമാരൻ : നല്ല നാടൻ കള്ള് വേണേൽ നമുക്ക് സെറ്റാക്കാം
അജു : വേണ്ട ചേട്ടാ ഞാൻ അങ്ങനെ കഴിക്കാറില്ല
ഇടക്ക് വല്ലപ്പോഴുമേ കഴിക്കൂ
കുമാരൻ : എന്നാ മോൻ ഇവിടിരി ഞാൻ പോയി രണ്ടെണ്ണം കുത്തിയിട്ട് വരാം
ശാരദ : ദേ മനുഷ്യാ കള്ളും കുടിച്ച് എവിടേലും കിടന്നാൽ എൻ്റെ സ്വഭാവം മാറും കേട്ടല്ലോ
കുമാരൻ : ഇല്ലെടി ഞാൻ വരാം
അമ്മു : ആദ്യം ആ ഷാപ്പ് പൂട്ടണം എന്നാലേ അച്ഛൻ കൂടി നിർത്തൂ
അച്ചു : അതങ്ങാനും പൂട്ടിയാൽ അവിടെ ഒരാൾക്ക് പ്രാന്താവും
അജു : അത് ആരാ അങ്ങനെ ഒരാൾ
ശാരദ : അത് ഈ കുട്ടികളുടെ അച്ഛനാ കൃഷ്ണേട്ടൻ എന്നും കുടിച്ചു നാലുകാലിൽ ആണ് വരുന്നേ ഇവറ്റകളുടെ കാര്യം കഷ്ടം തന്നെയാണ്
അച്ചു : ചേച്ചി ഒന്ന് മിണ്ടാതിരുന്നെ നല്ലൊരു ദിവസം ആയിട്ട് എന്തിനാ സാറിനെ വെറുതെ വിഷമിപ്പിക്കുന്നെ
അമ്മു : അമ്മേ ദേ കറിയെല്ലാം റെഡി ആയിട്ടുണ്ട്
ശാരദ : എന്നാ നമുക്ക് കഴിക്കാം അച്ചു മോന് കൈ കഴുകാൻ വെള്ളം എടുത്ത് കൊടുക്ക്
അച്ചു : ആ ചേച്ചി
സാറ് വാ
അജു : അച്ചു എടോ തനിക്ക് ഈ സാർ വിളി ഒന്ന് നിർത്തിക്കൂടെ
അമ്മു : അത് ഞാൻ എങ്ങനെയാ സാറിനെ
അജു : എടോ തന്നോട് എൻ്റെ പേര് വിളിക്കാനൊന്നും അല്ലല്ലോ ഞാൻ പറയുന്നേ സാർ എന്ന വിളി മാറ്റി അമ്മു വിളിക്കുംപോലെ അർജ്ജുവേട്ടാന്നോ അങ്ങനെ വല്ലതും വിളിച്ചൂടെ ഈ സാർ വിളി എന്തോ ഒരു അകൽച്ച ഫീൽ ചെയ്യുന്നു
അച്ചു : ഞാൻ ശ്രമിക്കാം ഇപ്പൊ സാറ് കൈ കഴുക്