അജു : ഹേയ് ഞാൻ ചുമ്മാ എന്തോ ആലോചിച്ചു പോയതാ
അമ്മു : ഓ പകൽ കിനാവ് കാണുകയായിരുന്നു അല്ലേ
അച്ചു : ഒന്ന് മിണ്ടാതിരി പെണ്ണേ
ശാരദ : അല്ല ആരിതു മോൻ എപ്പോ വന്നു ഇവർ ഒന്നും പറഞ്ഞതും ഇല്ല മോൻ വരുമെന്ന്
അജു : ചേച്ചി ഞാൻ വെറുതെ ഇത് വഴി പോയപ്പോൾ നിങ്ങളെ കാണാമല്ലോ എന്നു കരുതി കയറിയതാ സച്ചുവിന് ഇപ്പൊ എങ്ങനെ ഉണ്ട്
ശാരദ : അവൻ അകത്ത് ടിവി കാണുകയാ നടക്കുമ്പോൾ ചെറിയ വേദന ഉണ്ടെന്ന് പറയുന്നുണ്ട് അവൻ
മോനേ സച്ചു ഒന്നുപുറത്തേക്ക് വന്നേ ദേ നിന്നെ കാണാൻ ഒരാള് വന്നിട്ടുണ്ട്
സച്ചു : ആരാ ശാരദാമേ
അച്ചു : മോനേ നിന്നെ ആശുപത്രിയിൽ കൊണ്ടുപോവാൻ സഹായിച്ച സാറാ
സച്ചു : ദാ വരുന്നു സാറേ
അജു : നിങ്ങൾ എല്ലാവരും ഈ സാറ് വിളി ഒന്ന് നിർത്തുമോ എനിക്കിത് കേൾക്കുമ്പോൾ നമ്മൾ തമ്മിൽ ഒരുപാട് അകൽച്ച ഉള്ള പോലെ ഒരു ഫീൽ
അച്ചു : അയ്യോ ഞങ്ങൾ പിന്നെ എങ്ങനെയാ സാറിനെ വിളിക്കുക
അമ്മു : സാറിനെ പോലെ ഒരു പണക്കാരൻ ഞങ്ങളോട് മിണ്ടുന്നത് തന്നെ ആദ്യമായിട്ടാ അപ്പോ പിന്നെ സാർ എന്നല്ലാതെ എന്താ ഞങ്ങൾ വിളിക്കുക
സച്ചു : സാർ എന്നെ കാണാൻ വന്നതിന് നന്ദിയുണ്ട്
അജു : മോനേ സച്ചു ഞാൻ ഒരു കാര്യം പറഞാൽ കേൾക്കുമോ
സച്ചു : ആ കേൾക്കാം ഞാൻ എന്താ ചെയ്യേണ്ടേ
അജു : എന്നാ ഈ സാറ് വിളി ഒന്ന് മാറ്റി ചേട്ടാ എന്ന് വിളിക്കുമോ
സച്ചു : ഏട്ടാ….
അജു : താങ്ക് യൂ സച്ചു ഇനി അങ്ങനെ വിളിച്ചാൽ മതി ട്ടോ എന്തെങ്കിലും ആവശ്യം വന്നാൽ ഒരു ഏട്ടൻ്റെ സ്ഥാനത്ത് ഞാൻ ഉണ്ടാവും എന്നെ വിളിച്ചാൽ മതി ഏട്ടൻ പോവുമ്പോൾ എൻ്റെ നമ്പർ തരാം ട്ടോ
ശാരദ : അല്ല മോനേ എന്താ ഈ കവറുകളിൽ എല്ലാം
അജു : അതോ അത് പിന്നെ സച്ചുന് വയ്യല്ലോ കാണാൻ വരുമ്പോൾ എന്തെങ്കിലും വങ്ങേണ്ടെ അങ്ങനെ വാങ്ങിയതാ
( അച്ചുവും അമ്മുവും ശാരദയും സച്ചുവും ഒരുപോലെ തരിച്ചു നിന്നു മുൻപരിചയം പോലും ഇല്ലാത്ത ഒരാള് ഇത്രയൊക്കെ സാധനം വാങ്ങി കൊടുക്കുമോ എന്ന് ആലോചിച്ചു പോയി അവരുടെ നിൽപ്പ് കണ്ട് അജു പറഞ്ഞു )
അജു : അതെ നിങ്ങൾ ടെൻഷൻ ആവേണ്ട ഇത് ഞാൻ നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി വാങ്ങിയതാണ്
അച്ചു : സാർ എന്നാലും ഇതിനൊക്കെ ഒരുപാട് പൈസ ആവില്ലേ ഞങ്ങൾക്ക് വേണ്ടി സാറെന്തിനാ ബുദ്ധിമുട്ടുന്നെ
അജു : ഞാൻ പറഞ്ഞില്ലേ എനിക്ക് സ്വന്തം എന്ന് പറയാൻ ആരുമില്ല ഇന്നലെ കുറച്ച് സമയം നിങ്ങളുടെ കൂടെ ചിലവഴിച്ചപ്പോൾ കൂടെ ആരൊക്കെയോ ഉള്ള പോലെ തോന്നി അതാ