ശ്രുതി : ( ഇവൻ എന്താ ആലോചിക്കുന്നെ… ഇന്നലെ പറഞ്ഞ കാര്യത്തെ പറ്റി ഒന്ന് ചോദിച്ചാലോ…എന്താ ഉദ്ദേശിച്ചത് എന്ന് അറിയാലോ… വേണോ.. ചോദിക്കാം അല്ലെ)
“അതെ ”
രണ്ട് പേരും ഒരേ സമയം പരസ്പരം പറഞ്ഞു
ശ്രുതി : എന്താ…
അഖിൽ : അല്ല നീ എന്തോ പറയാൻ വന്നു
ശ്രുതി : നീയും എന്തോ പറയാൻ വന്നല്ലോ
അഖിൽ : ആദ്യം നീ പറയ്
ശ്രുതി : അല്ല നീ പറയ്…
അഖിൽ : ലേഡീസ് ഫസ്റ്റ് എന്നല്ലേ നീ തന്നെ പറയ്
ശ്രുതി : അത് പിന്നെ… ഇന്നലെ..
“ഹലോ…ആരോട് ചോദിച്ചിട്ടാ ഇവിടെ ഇങ്ങനെ കച്ചവടമൊക്കെ നടത്തുന്നെ ”
പെട്ടെന്നാണ് അങ്ങോട്ടേക്ക് ഒരു പോലീസുകാരൻ വന്നത്
ശ്രുതി : എന്താ പ്രശ്നം
“ഇവിടെ കച്ചവടം നടത്താൻ പെർമിറ്റ് വല്ലതും ഉണ്ടോ ”
ശ്രുതി : ഞങ്ങൾ ഇവിടെ വർഷങ്ങളായി കച്ചവടം നടത്തുന്നതാ
” അതാ ചോദിച്ചത് പെർമിറ്റ് വല്ലതും ഉണ്ടോ എന്ന് ഇവിടെ ഇതൊന്നും പറ്റില്ല… ഫുഡ് സേഫ്റ്റി എന്തെങ്കിലും ഉണ്ടോ… ഇല്ലെങ്കിൽ വേഗം പൂട്ടികെട്ടി പോകാൻ നോക്ക് ”
ശ്രുതി : പൂട്ടനോ… അതൊന്നും നടക്കില്ല സാറേ… ഈ ചെറിയ തട്ട് ഇവിടെ ഇരിക്കുന്നത് കൊണ്ട് ആർക്കാ പ്രശ്നം…
“ഞാൻ പറഞ്ഞത് മനസ്സിലായില്ലേ… ഇത് പറ്റില്ല…”
ശ്രുതി : പേടിപ്പിക്കാൻ നോക്കണ്ട സാറെ… ഞാൻ ഇത് കുറേ കണ്ടിട്ടുള്ളതാ
“മര്യാദക്ക് പറഞ്ഞാൽ നിനക്കൊന്നും മനസ്സിലാകില്ല അല്ലെ…”
“സാറെ… സാറെ…”
അഖിൽ വേഗം അവരുടെ ഇടയിലേക്ക് കയറി