അഖിൽ : അപ്പോൾ കഴിഞ്ഞില്ലേ…
ശ്രുതി : ടാ നിനക്ക് ഫസ്റ്റ് ഇയറിൽ എത്ര സപ്പ്ളി ഉണ്ട്
അഖിൽ : നിനക്ക് വേറെ ഒന്നും ചോദിക്കാൻ ഇല്ലേ…
ശ്രുതി : നീ പറഞ്ഞെ അഖിലെ
അഖിൽ : 5 എണ്ണം
ശ്രുതി : അറിൽ അഞ്ചും പോയി അല്ലെ ബെസ്റ്റ്… അല്ല ഏതാ കിട്ടിയെ
അഖിൽ : മലയാളം കിട്ടി…
ശ്രുതി : ഉം… ഫസ്റ്റ് ഇയറിന് എക്സാം ഫീസ് അടക്കേണ്ട സമയമായി നീ അറിഞ്ഞോ
അഖിൽ : അറിഞ്ഞു
ശ്രുതി : അപ്പോൾ ഇനി എക്സാമിന് കുറച്ച് ദിവസമേ ഉള്ളു നീ പഠിക്കുന്നുണ്ടോ… ഫസ്റ്റ് ഇയർ എഴുതി എടുക്കണ്ടേ അത് കഴിഞ്ഞാൽ ഉടനെ നമുക്ക് എക്സാം തുടങ്ങും
അഖിൽ : അതൊക്കെ നടന്നോളും
ശ്രുതി :എന്ത് നടക്കും… പഠിക്കാതെ ഒന്നും നടക്കില്ല…
അഖിൽ : എനിക്ക് ഒന്നും അറിയത്തില്ലെടി ജയിച്ചില്ലെങ്കിലും പ്രശ്നമില്ല
ശ്രുതി : അത് പറ്റില്ല ജയിക്കണം അല്ലെങ്കിൽ എന്തിനാ കോളേജിൽ വരുന്നെ… ഞാൻ പറഞ്ഞു തരാം പഠിക്കാൻ പറ്റുവോ
അഖിൽ : എടി…
ശ്രുതി : വലിയ മാർക്ക് ഒന്നും വാങ്ങണ്ട ജസ്റ്റ് ജയിച്ചാൽ മതി… സിംപിളാടാ ഞാൻ എളുപ്പത്തിൽ ജയിക്കാനുള്ളതൊക്കെ പറഞ്ഞു തരാം അധികം കാഷ്‌ടപെടുകയൊന്നും വേണ്ട
അഖിൽ : ശരി… പറ്റുമോന്ന് നോക്കാം
ശ്രുതി : നോക്കാൻ ഒന്നുമില്ല പറ്റും…
അഖിൽ : ശെരി പറ്റും പോരെ.. ( ഇവളോട് ഇന്നലത്തെ കാര്യം ചോദിച്ചാലോ… എന്താ ഉദ്ദേശിച്ചത് എന്ന് അറിയാലോ… ഇനി വേറെ വല്ലതും വിചാരിക്കുമോ.. ഹേയ് ഇല്ല)