💞ആയിരം കണ്ണുമായി 9 [Fang leng]

Posted by

 

ശ്രുതി അവൻ കഴിക്കുന്നത് നോക്കി നിന്നു.. ശേഷം പതിയെ പുഞ്ചിരിച്ചു

 

അഖിൽ : എന്താ ഇങ്ങനെ നോക്കുന്നെ

 

ശ്രുതി : ഹേയ് വെറുതെ… കഴിച്ചോ..

 

“ഹലോ രണ്ട് പൊതി കപ്പലണ്ടി ”

 

പെട്ടെന്നാണ് ഒരു പയ്യനും പെണ്ണും അങ്ങോട്ടേക്ക് വന്നത്

 

അഖിൽ പതിയെ അവരെ നോക്കി

 

“നീതു നിനക്ക് ഉപ്പ് മാങ്ങ വേണോ ”

 

“വേണ്ട അശ്വിനെ പോകാം ”

 

അശ്വിൻ : അതൊക്കെ പോകാം സമയം കിടക്കുവല്ലേ

 

അവൻ ആ പെൺകുട്ടിയുടെ തോളിൽ കയ്യിട്ട ശേഷം പറഞ്ഞു

 

അശ്വിൻ : എത്രയാ

 

ശ്രുതി : 20

 

കപ്പലണ്ടി വാങ്ങിയ ശേഷം അവർ അവിടെ നിന്നും പോയി അഖിൽ അവരെ തന്നെ നോക്കി ഇരുന്നു

 

ശ്രുതി : എന്താ ഇത്ര നോക്കാൻ

 

അഖിൽ : ഹേയ് ഒന്നുമില്ല

 

ശ്രുതി : ആ പയ്യൻ അത്ര ശരിയല്ല എന്ന് തോന്നുന്നു അല്ലെ…

 

അഖിൽ : ഞാൻ നോക്കിയത് അവളെയാ

 

ശ്രുതി : അല്ലെങ്കിലും കണ്ണ് വേണ്ടാത്ത സ്ഥലത്തേക്കല്ലേ പോകു…ഒരു പാവം കൊച്ച് അല്ലെ… പാവപോലെ ഉണ്ട്…

 

അഖിൽ : നല്ല പാവമാ…

 

ശ്രുതി : നിനക്ക് അവളെ അറിയാമോ…

 

അഖിൽ : ഹൈസ്കൂളിൽ എന്റെ സ്കൂളിൽ ആയിരുന്നു ഒരേ ക്ലാസ്സ്‌ അല്ലായിരുന്നു പക്ഷെ അറിയാം… നീതുന്നാ പേര്

 

ശ്രുതി : എന്താ പ്രശ്നക്കാരിയാണോ

 

അഖിൽ : കേട്ടത് വെച്ച് അല്പം പിശകാണ്…പഴയ സ്വഭാവം ആണെങ്കിൽ ആ പയ്യെന്റെ കാര്യം പോക്കാ ഉം നീ അതൊക്കെ വിട് അവരായി അവരുടെ പാടായി…

 

ശ്രുതി : ശോ… നിന്നോട് വേറൊരു കാര്യം കൂടി ചോദിക്കാൻ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *