ശ്രുതി : അപ്പോൾ ആ ചെറുക്കനെ നീ ഇടിച്ചല്ലേ… ജൂനിയറിനെ ഇടിച്ച് വമ്പ് കാണിച്ചിട്ടാ ഇങ്ങോട്ട് വന്നത് അല്ലെ…
അഖിൽ : ആര് ഇടിച്ചു അവനാ എന്നെ ഇടിച്ചെ… അവന് പേ പിടിച്ചത് പോലെ ആയിരുന്നു.. എന്റെ കൈ അടിച്ച് ഓടിച്ചു.. ഒരുമാസം പ്ലാസ്റ്റർ ഇടേണ്ടി വന്നു… എല്ലാം കഴിഞ്ഞിട്ട് അവനെ വെറുതെ വിട്ട ശേഷം എനിക്ക് ഡിസ്സ്മിസ്സും എല്ലാത്തിനും കൂടെ നിന്ന രണ്ട് നാറികൾ അവസാനം കാലും മാറി
ഇത് കേട്ട് ശ്രുതി ഉറക്കെ ചിരിക്കാൻ തുടങ്ങി
അഖിൽ : എന്തിനാടി ചിരിക്കുന്നെ
ശ്രുതി : ചിരിക്കാതെ പിന്നെ… എന്തൊക്കെ കഥകളാ ഓരോരുത്തർ പറഞ്ഞു നടക്കുന്നത്… ജൂനിയർ തല്ലി ഓടിച്ചതാണെന്ന് ഇപ്പോഴല്ലേ മനസ്സിലായെ.. എന്തായാലും നിനക്കത് ആവശ്യമായിരുന്നു..
അഖിൽ : എടി നിന്നെ… വെറും പീറ പയ്യനായിരുന്നെടി… പെട്ടെന്ന് അങ്ങ് കയറി വയലന്റ് ആകുവായിരുന്നു… ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചില്ല അതുകൊണ്ടാ ഇല്ലെങ്കിൽ അവന്റെ എല്ല് ഒടിഞ്ഞേനെ
ശ്രുതി : നീ അവന്റെ ഹൃദയത്തെയാ നോവിച്ചതെന്ന് തോന്നുന്നു.. അതാ അവനെ പിടിച്ചാൽ കിട്ടാതത്… അത് അങ്ങനെയാ ഈ സ്നേഹത്തിന്റെ പവർ പിടിച്ചു നിൽക്കാൻ ഇത്തിരി പാടാ…
അഖിൽ : ഇത് നീ ഇനി ആരോടും പോയി പറയണ്ട കഥയൊക്കെ അങ്ങനെ തന്നെ ഇരുന്നോട്ടെ 🙄
ശ്രുതി : ഓഹ് ശരി..ഞാനായിട്ട് നാണം കെടുത്തുന്നില്ല… നിനക്ക് കടല വേണോ…
അഖിൽ : അല്പം എടുക്ക്
ശ്രുതി ഒരുപിടി വാരി അഖിലിന് കൊടുത്തു അവൻ പതിയെ കടലിൽ നോക്കി അത് കഴിക്കാൻ തുടങ്ങി