💞ആയിരം കണ്ണുമായി 9 [Fang leng]

Posted by

 

ശ്രുതി : അത് അല്ലെങ്കിലേ അത്ഭുതമുള്ളു..

 

അഖിൽ : അത് പിന്നെ… കോളേജിൽ പുതിയ ഫ്രഷേഴ്സ് വന്നു… ഞാനും കൂട്ടുകാരും വെറുതെ വരെ ചോറിഞൊക്കെ നടക്കുവായിരുന്നു അതിനിടയിൽ ഒരു പെണ്ണുമായും ചെറുക്കനുമായും ഉടക്കി… രണ്ട് പേരും ഇഷ്ടത്തിൽ ആയിരുന്നെന്ന് തോന്നുന്നു..

 

ശ്രുതി : നിങ്ങളുടെ ഡിപ്പാർട്ട് മെന്റിൽ ഉള്ളതാണോ

 

അഖിൽ : അല്ല കെമിസ്ട്രി

 

ശ്രുതി : കെമിസ്ട്രിയിൽ പോയി വള്ളി പിടിച്ചു അല്ലെ

 

അഖിൽ : അങ്ങനെയും പറയാം… ഇടക്കിടക്ക് ഞങ്ങൾ തമ്മിൽ ഉരസി.. ആ പെണ്ണിന് ഭയങ്കര അഹങ്കാരമായിരുന്നു

 

ശ്രുതി : മോൻ മാന്യൻ അല്ലെ…എന്നിട്ട്

 

അഖിൽ : എന്നിട്ട് എന്താ ഓണം സെലിബ്രേഷന്റെ അന്ന് ഞങ്ങൾ ചെറിയൊരു ഫൺ പരുപാടി ചെയ്തു

 

ശ്രുതി : എന്ത് ഫൺ പരുപാടി

 

അഖിൽ : ഈ വാട്ടർ ബലൂണില്ലേ അതിൽ വെള്ളം നിറച്ച് വെറുതെ പിള്ളേരെ എറിഞ്ഞു… വെറുതെ ഒരു രസത്തിന്

 

ശ്രുതി : 😠 കേട്ടിട്ട് എനിക്ക് തന്നെ ചൊറിഞ്ഞു വരുന്നുണ്ട്

 

അഖിൽ : അങ്ങനെയിരുന്നപ്പോൾ ആ പെണ്ണ് അതുവഴി പോയി ഞാൻ വിടുവോ ഒന്നെടുത്തു എറിഞ്ഞു… അവളുമായി വഴക്കായി… അതിനിടയിൽ അവളുടെ ആ കാമുകൻ പയ്യൻ വന്നു കയറി കച്ചറയായി.. ഞാൻ ദേഷ്യത്തിൽ അടുത്ത് കിടന്ന ഫുട്ബോൾ അവനു നേരെ ഷൂട്ട്‌ ചെയ്തു അത് നേരെ കൊണ്ടത് ആ പെണ്ണിന്റെ മുഖത്തും… അവളുടെ മൂക്ക് പഞ്ചറായി…

 

ശ്രുതി : എടാ ദ്രോഹി

 

അഖിൽ : ഞാൻ വേണോന്ന് വച്ച് ചെയ്തതല്ല.. ശെരിക്കും ഞാനും പേടിച്ചു പോയി… അപ്പോഴേക്കും അവൻ എന്നെ ഇടിക്കാൻ ഓടി കൊണ്ടുവന്നു പിന്നെ പൊരിഞ്ഞ അടിയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *