അഖിൽ : ഇതാണോ സിഗ്നൽസ്
ശ്രുതി : ആണെന്നാ കേട്ടിട്ടുള്ളത്
അഖിൽ : ( കോപ്പ് അപ്പോൾ എനിക്ക് ഇവളോട് പ്രേമമാണോ കുറച്ച് ദിവസമായിട്ട് ഇതൊക്കെ തന്നെയല്ലേ എനിക്ക് നടക്കുന്നെ)
ശ്രുതി : എന്താ ഈ ചിന്തിക്കുന്നെ
അഖിൽ : ഹേയ് ഒന്നുമില്ല…
അഖിലിനെ ഒന്നുകൂടി നോക്കി ചിരിച്ച ശേഷം ശ്രുതി വീണ്ടും കപ്പലണ്ടി വറുക്കാൻ തുടങ്ങി അഖിൽ പതിയെ നോട്ടം അവളിലേക്ക് മാറ്റി കടലിൽ നിന്ന് വീശുന്ന കാറ്റ് പതിയെ ശ്രുതിയുടെ തലമുടിയിൽ തഴുകികൊണ്ട് കടന്നു പോകുന്നുണ്ടായിരുന്നു അഖിൽ പതിയെ താടിയിൽ കയ്യും കൊടുത്ത് അത് കണ്ണെടുക്കാതെ നോക്കി ഇരുന്നു…
ശ്രുതി : അതെ അഖിലെ നീ സൈമൻ സാറിന്റെ അസൈൻമെന്റ് ചെയ്തായിരുന്നോ.. അഖിലെ… അഖിലെ… ടാ പൊട്ടാ…
അഖിൽ വേഗം താടിൽ നിന്ന് കയ്യെടുത്ത ശേഷം അവളെ നോക്കി
ശ്രുതി : പറഞ്ഞത് വല്ലതും കേട്ടോ
അഖിൽ : നീ എന്ത് പറഞ്ഞു
ശ്രുതി : മനസ്സ് ഇവിടെ ഒന്നുമല്ല… താടിയിൽ കയ്യും കൊടുത്തു ഇരുന്നേക്കുവാ… എന്താണാവോ ആലോച്ചിച്ചു കൂട്ടുന്നെ..
അഖിൽ : അങ്ങനെ ഒന്നുമില്ല… ഞാൻ വെറുതെ…
ശ്രുതി : ഉം… അതിരിക്കട്ടെ.. ഞാൻ കുറേ നാളായി ചോദിക്കണം എന്ന് വെക്കുന്നു കഴിഞ്ഞ കോളേജിൽ എന്തായിരുന്നു പ്രശ്നം… ഞാൻ കുറേ കഥകൾ കേട്ടു.. ആരെയൊക്കെയോ ഇടിച്ചെന്നോ, കൊന്നെന്നോ സത്യത്തിൽ എന്താ സംഭവം
അഖിൽ : അതൊക്കെ വലിയ കഥയാ
ശ്രുതി : സാരമില്ല പറഞ്ഞോ
അഖിൽ : എടി കഥയിൽ ഞാൻ വില്ലനാ…