ശ്രുതിയുടെ മുഖം പതിയെ വാടി
അഖിൽ : രാത്രി വരെ നിക്കണോ…
ശ്രുതി : വേണ്ട… നീ പോകാൻ നോക്ക്…
അഖിൽ : ഞാൻ എങ്ങോട്ട് പോകാൻ… ഒറ്റക്കിരുന്നു ബോർ അടിച്ചോണ്ടാ ഇങ്ങോട്ട് വന്നെ…ഇവിടെയാകുമ്പോൾ നിന്റെ തള്ള് കേട്ടോണ്ട് ഇരിക്കാലോ
ശ്രുതി : അത്ര ബുദ്ധിമുട്ടി നീ കേൾക്കണ്ട
അഖിൽ : അതിന് ബുദ്ധിമുട്ടാണെന്ന് ആര് പറഞ്ഞു.. നീ എന്തെങ്കിലും പറയ് കേൾക്കട്ടെ
ശ്രുതി : അങ്ങനെ കേൾക്കണ്ട… ഇന്നലെ ഞാൻ എന്റെ പ്രണയത്തിന്റെ കാര്യമൊക്കെ പറഞ്ഞില്ലേ ഇനി നീ പറയ് നിനക്ക് ആരെയെങ്കിലും ഇഷ്ടം ഉണ്ടായിരുന്നോ
അഖിൽ : പിന്നെ ഇല്ലാതെ… രേഷ്മ, കരിഷ്മാ, അഞ്ചു, സോഫി, ലിസി, റസിയ,
ശ്രുതി : മതി… മതി… ഞാൻ വായിനോക്കിയിട്ടുള്ളവരുടെ പേര് അല്ല ചോദിച്ചേ… ഒരു പ്രതേക ഇഷ്ടം അങ്ങനെ ആരോടെങ്കിലും തോന്നിയിട്ടുണ്ടോ
അഖിൽ : പ്രതേക ഇഷ്മോ അതെന്ത് സാധനം…
ശ്രുതി : അയ്യൊ… നല്ല ആളോടാ ഞാൻ പ്രേമത്തെ പറ്റി ചോദിച്ചെ… അസ്സല് മുരടൻ
അഖിൽ : മുരടൻ നിന്റെ…ഞാൻ അങ്ങനെ പെണ്ണുങ്ങളോട് അധികം മിണ്ടിയിട്ടില്ല.. തിരിച്ച് അവരും… മിണ്ടിയാൽ ഒരു അടി ഉറപ്പാ..
ഇത് കേട്ട ശ്രുതി പതിയെ ചിരിച്ചു
അഖിൽ : അല്ല നീ ഈ പറയുന്ന പ്രതേക ഇഷ്ടം എങ്ങനെയാ മനസ്സിലാക്കുക..
ശ്രുതി : ഉം… അങ്ങനെ ചോദിച്ചാൽ… ഒരാളെ പറ്റി തന്നെ എപ്പോഴും ഓർത്തുകൊണ്ട് ഇരിക്കുക… ആരെയെങ്കിലും പറ്റി ഓർക്കുമ്പോൾ അറിയാതെ ചിരിക്കുക..ഉറക്കം വരാതിരിക്കുക.. പിന്നെ നമ്മുടെ മസ്സിൽ കുളിർമപോലെ… സന്തോഷം പോലെ ഒരു ഫീൽ ഉണ്ടാകുക.. ഒരാളെ കാണുമ്പോൾ തന്നെ സന്തോഷം തോന്നുക ഇതൊക്കെ പ്രതേക ഇഷ്ടത്തിന്റെ സിഗ്നൽസാ