അഖിൽ : നീ എന്തിനാ വന്നെ… ഇന്ന് ക്ലാസ്സ് ഇല്ലല്ലോ
ശ്രുതി : നിനക്ക് എക്സാം ഇല്ലേ
അഖിൽ : അത് ഞാൻ വന്നു എഴുതുമല്ലോ..നീ എന്തിനാ വെറുതെ
ശ്രുതി : അത് സാരമില്ല…നീ ചിലപ്പോൾ വരാതെ ഇരുന്നാലോ വന്നോ എക്സാം എഴുതിയോ എന്നൊക്കെ എനിക്ക് അറിയണ്ടേ
ഇത് കേട്ട അഖിൽ പതിയെ ചിരിച്ചു
അഖിൽ : എടി പൊട്ടി.. ഇനി ഉച്ചവരെ നീ ഇവിടെ ഒറ്റക്ക് ഇരിക്കണ്ടേ
ശ്രുതി : അതൊന്നും സാരമില്ല അവിടെ ഇരിക്കാൻ സ്ഥലം ഉണ്ടല്ലോ… പിന്നെ ഞാൻ ചോറ് കൊണ്ടുവന്നിട്ടുണ്ട് എക്സാം കഴിഞ്ഞിട്ടു കഴിച്ചേച്ച് പോകാം എന്താ
അഖിൽ : നീ എന്താടി അമ്മ കളിക്കുവാണോ..
ശ്രുതി : ഇഷ്ടമായില്ലേ… ഞാൻ ഓവർ സ്വാതന്ത്ര്യം എടുക്കുന്നുണ്ടോ
അഖിൽ : അതൊക്കെ എടുക്കുന്നുണ്ട് പക്ഷെ സാരമില്ല..
ശ്രുതി : നീ പഠിച്ചല്ലോ അല്ലെ… എല്ലാം നോക്കിയോ
അഖിൽ : കുറെയൊക്കെ നോക്കി എല്ലാം ഓർമ്മ വന്നാൽ മതിയായിരുന്നു..
ശ്രുതി : അതൊക്കെ വരും… സമയമായി വേഗം പോകാൻ നോക്ക്
അഖിൽ : നീ എവിടെ കാണും
ശ്രുതി : ദോ ആ ബെഞ്ചിൽ ഇരിക്കാം… ശരി പൊക്കോ ഓൾ ദി ബെസ്റ്റ്..
ഇത് കേട്ട അഖിൽ അവളെ നോക്കി ചിരിച്ച ശേഷം എക്സാം ഹാളിലേക്ക് പോയി…
തുടരും….
കഴിഞ്ഞ തവണ ലേറ്റ് ആയതുകൊണ്ടുതന്നെ ഇത്തവണ പറ്റുന്നത്ര നേരത്തെ ഇട്ടിട്ടുണ്ട്… അടുത്ത അല്പം പ്രധാനപ്പെട്ടതാണ് കുറച്ച് നന്നായി എഴുതുവാൻ ഉണ്ട് ചിലപ്പോൾ അല്പം വൈകാം പക്ഷെ പരമാവധി നേരത്തെ തരുവാൻ നോക്കാം… ഒപ്പം ഞാൻ ലവ് സ്റ്റോറിസ് ആണ് എഴുതാറ് മറ്റു കാറ്റഗറിയിൽ ഉള്ള സ്റ്റോറിസ് എനിക്ക് പറ്റും എന്ന് തോന്നുന്നില്ല.. ലവ് സ്റ്റോറിയിൽ തന്നെ വിവിധ പരീക്ഷണങ്ങൾ നടത്തുവാനാണ് ഞാൻ നോക്കുന്നത്.. എന്നോട് ഒരാൾ മറ്റൊരു കാറ്റകറിയിൽ ഉള്ള കഥ എഴുതാൻ ആവശ്യപെട്ടിരുന്നു അതുകൊണ്ട് പറഞ്ഞതാണ്… എനിക്ക് അത് പറ്റുമെന്ന് തോന്നുന്നില്ല 💙💙💙