ശ്രുതി : പിന്നെ അല്ലെ… ഇത് പഠിച്ചാൽ നീ പോയട്രി പേപ്പർ ക്ലിയർ ചെയ്യും ഉറപ്പ്…
അഖിൽ : ശെരി ശെരി ഞാൻ പഠിച്ചോളാം
ശ്രുതി : ടാ ജയിച്ചേക്കണം കേട്ടല്ലോ… ഞാൻ ലക്ഷമിയോടൊക്കെ നീ ജയിക്കും എന്നാ പറഞ്ഞേക്കുന്നെ… എന്നെ നാണം കെടുത്തരുത്
അഖിൽ :ഇല്ല എന്താ പോരെ…
ശ്രുതി : പിന്നെ… നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ
അഖിൽ : പറയാനോ… ഇപ്പോൾ എന്താ അങ്ങനെ ചോദിക്കാൻ
ശ്രുതി : അല്ല നിന്റെ മുഖം കാണുമ്പോൾ അങ്ങനെ തോന്നുന്നു
അഖിൽ : അങ്ങനെ ചോദിച്ചാൽ… ഒരു കാര്യം ഉണ്ട് പക്ഷെ ഇപ്പോഴല്ല ഞാൻ പേപ്പർ ഒക്കെ ക്ലിയർ ചെയ്തിട്ട് നിന്നോട് പറയാം എന്താ…അപ്പോൾ പിന്നെ നീ അധികം ദേഷ്യപെടില്ല
ശ്രുതി : ഓഹ് അപ്പോൾ ദേഷ്യം വരുന്ന കാര്യമാണ് അല്ലെ(😁)
അഖിൽ : ചിലപ്പോൾ വന്നാലോ അതുകൊണ്ട് ഒരു മുൻകരുതൽ…
ശ്രുതി : എന്നാലെ നീ എക്സാം ക്ലിയർ ചെയ്താൽ നീ എന്ത് പറഞ്ഞാലും ഞാൻ ദേഷ്യപെടില്ല എന്റെ വാക്കാ
അഖിൽ : സത്യമായും… നമ്മുടെ ഫ്രണ്ട്ഷിപ്പിനെയും ബാധിക്കരുത് ഒക്കെയാണോ
ശ്രുതി : ഒക്കെയാണ്
അഖിൽ : എന്നാൽ കണ്ടോ.. ഈ അഖിൽ എല്ലാ പേപ്പറും ക്ലിയർ ചെയ്തിരിക്കും
***************
കുറച്ച് നാളുകൾക്ക് ശേഷം ഫസ്റ്റ് ഇയർ എക്സാം ദിവസം അഖിൽ തന്റെ ബൈക്കിൽ കോളേജിലേക്ക് എത്തി അപ്പോഴാണ് തന്നെ കാത്ത് പാർക്കിംഗ് ഏരിയയിൽ നിൽക്കുന്ന ശ്രുതിയെ അവൻ കണ്ടത് അഖിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം അവളുടെ അടുത്തേക്ക് എത്തി