💞ആയിരം കണ്ണുമായി 9 [Fang leng]

Posted by

 

ശ്രുതി വേഗം ഫോൺ കയ്യിൽ എടുത്തു

 

“എന്താടി ചെയ്യുന്നെ… അവൻ നിന്റെ വേലക്കാരനാണോ.. അവന് വേറെ പണിയില്ലാത്ത പോലെ… ഇത്രയും നാൾ ഒറ്റക്കല്ലേ കച്ചവടം ചെയ്തത് പുതിയ ശീലം ഒന്നും വേണ്ട.. അടുത്ത വർഷം അവൻ അങ്ങ് പോകും… ”

 

ഇത്തരത്തിൽ ചിന്തിച്ച ശേഷം ശ്രുതി ഫോൺ താഴെ വച്ചു

 

ശ്രുതി : വേണ്ട…മനസ്സിൽ ഓരോന്ന് തോന്നും അതൊക്കെ കണ്ടില്ലാന്ന് വെക്കണം ഇല്ലെങ്കിൽ വെറുതെ വിഷമിക്കും…

 

“കപ്പലണ്ടി…”

 

പിറകിൽ നിന്ന് ആ വിളികേട്ട ശ്രുതി വേഗം തിരിഞ്ഞു നോക്കി

 

ശ്രുതി : അഖിലേ… നീ ഇതെങ്ങനെ വന്നു…

 

അഖിൽ : ബൈക്കിൽ അതിനെന്തിനാ ഇങ്ങനെ നെട്ടുന്നെ…

 

ശ്രുതി : അല്ല ഞാൻ ഇപ്പോൾ നിന്നെ പറ്റി ചിന്തിച്ചതെ ഉള്ളു… അപ്പോഴേക്കും നീ വന്നു..

 

അഖിൽ : ഓഹ്… അപ്പോൾ അതാണ് കാര്യം… എന്തായാലും ഞാൻ വന്നല്ലോ ഇനി പറയ്

 

ശ്രുതി : എന്ത് പറയാൻ

 

അഖിൽ : നീ എന്നെ പറ്റി ആലോചിച്ചത് എന്തോ പറയാൻ ഉള്ളത് കൊണ്ടാകുമല്ലോ അത് പറയ്

 

ശ്രുതി : അങ്ങനെ ഒന്നുമില്ല… ഞാൻ വെറുതെ നീ കോളേജിൽ വന്നപ്പോഴുള്ള കാര്യമൊക്കെ ചിന്തിക്കുകയായിരുന്നു

 

അഖിൽ : ( ദൈവമേ ഇവള് ഞാൻ തള്ളിയിട്ട കാര്യമൊക്കെ ഓർത്ത് നിൽക്കുവായിരുന്നോ ) നിനക്ക് എന്താടി എന്തിനാ അതൊക്കെ ഓർക്കുന്നെ…

 

ശ്രുതി : എന്താ ഓർത്തുകൂടെ… നീ അവിടെ ഇരിക്ക്‌

 

അഖിൽ പതിയെ ചെയറിൽ ഇരുന്നു…

 

ശ്രുതി : നീ രാത്രി വരെ കാണുമല്ലോ അല്ലെ…

 

അഖിൽ : രാത്രിയോ… ഞാൻ ഇപ്പോൾ പോകും.. വെറുതെ ഒന്ന് വന്നന്നെ ഉള്ളു…

Leave a Reply

Your email address will not be published. Required fields are marked *