💞ആയിരം കണ്ണുമായി 9 [Fang leng]

Posted by

 

ശ്രുതി : പറഞ്ഞു തരാം കേട്ടോ.. ഇത് ഒരു പെൺകുട്ടി പാടുന്നതായി സങ്കൽപിക്ക്

 

അഖിൽ : അതെന്താ ആൺകുട്ടി പാടുന്നതായി സങ്കല്പിച്ചാൽ എന്തെങ്കിലും പറ്റുമോ

 

ശ്രുതി : അഖിലെ കളിക്കല്ലേ… ഈ കവിത സാധരണയായി പെൺകുട്ടി പാടുന്നതായാണ്‌ കരുതുന്നത് ഇനി നിനക്ക് ആൺ കുട്ടി പാടുന്നതായി കരുതണമെങ്കിൽ കരുതിക്കോ കുഴപ്പമില്ല

 

അഖിൽ : ശരി ശരി ബാക്കി പറയ്

 

ശ്രുതി : പെൺകുട്ടി ഇവിടെ തന്റെ കാമുകനെ വേനൽ കാലവുമായി ഉപമിച്ചോട്ടെ എന്നാ ചോദിക്കുന്നെ…

 

അഖിൽ : അപ്പോൾ കാമുകൻ നല്ല ചൂടൻ ആയിരിക്കും അല്ലെ…

 

ശ്രുതി : തലക്കിട്ട് ഞാൻ തരും… മടുപ്പിക്കുന്ന ശൈത്യകാലത്തിന് ശേഷം വരുന്നു ഊഷ്മളമായ കാലം ഇടക്കിടക്ക് ചൂട് കൂട്ടി പൊള്ളിക്കുമെങ്കിലും വേനൽ കാലം ഏറ്റവും സുന്ദരമല്ലേ.. അതാ ഇവിടെ ഉദ്ദേശിക്കുന്നെ

 

അഖിൽ : ശെരിയാണല്ലോ… മഴക്കാലവും മഞ്ഞുകാലവും കുറച്ച് കഴിയുബോൾ മടുപ്പിക്കും പക്ഷെ വേനൽകാലം ഒരു പരുതിവരെ സഹിക്കാം

 

ശ്രുതി : അത്രേ ഉള്ളു… പിന്നെ നിന്നെയും വേനൽ കാലവുമായി വേണമെങ്കിൽ ഉപമിക്കാം ചിലപ്പോൾ വലിയ ചൂട് ചിലപ്പോൾ ഊഷ്മളത..

 

അഖിൽ : എന്നുവച്ചാൽ ഈ പെൺകുട്ടി ഉപമിച്ചപോലെ നീ എന്നെ ഉപമിക്കുവാണോ…

 

ശ്രുതി : നീ ബാക്കി കേട്ടെ അഖിലെ

 

സമയം കടന്നു പോയി

 

ശ്രുതി : അപ്പോൾ അത്രയുമേ ഉള്ളു… എളുപ്പമല്ലേ

 

അഖിൽ : ഈ കവിതയിൽ ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നോ.. ഈ ഷേക്സ്പിയർ ആള് പുലിയാണ് അല്ലെ

 

Leave a Reply

Your email address will not be published. Required fields are marked *