ശ്രുതി : നോക്കട്ടെ ഏത് വരെ പോകുമെന്ന്
ഇതേ സമയം അഖിൽ
അഖിൽ : പ്ലാൻ പോലെ ഒന്നും നടക്കുന്നില്ലല്ലോ.. എന്തൊക്കെ സിഗ്നൽ കൊടുത്തു എന്നിട്ടും പൊട്ടിക്ക് ഒന്നും മനസ്സിലാകുന്നില്ല ഇവൾക്ക് ഇത്രക്ക് ബുദ്ധിയില്ലേ… ഇനി എന്നെ ഇഷ്ടം അല്ലാത്തത് കൊണ്ട് കണ്ടില്ല എന്ന് നടിക്കുന്നതാണോ… ഹേയ് അല്ല എങ്കിൽ എന്നോട് മിണ്ടുവോ… ഇനി ഞാൻ നേരിട്ട് പറഞ്ഞാലേ ശെരിയാകു.. പക്ഷെ ഇഷ്ടമല്ലെങ്കിൽ ഞാൻ നാണംകെടും പിന്നെ അവളുടെ മുഖത്ത് നോക്കാൻ പറ്റില്ല… മുൻപ് പ്ലാൻ ചെയ്തപോലെ എല്ലാ പേപ്പറും എഴുതിയെടുത്ത് അവളെ സന്തോഷിപ്പിച്ച ശേഷം പറയാം എന്ന് വച്ചാൽ നാശം പിടിക്കാൻ ഇതൊക്കെ പഠിക്കാൻ ഒടുക്കത്തെ പാടും..
ഇന്റർവല്ലിന് ശേഷമുള്ള ഫ്രീ പിരിയട്
ശ്രുതിയും അഖിലും ലൈബ്രറിയിൽ
ശ്രുതി : ദാ നോക്ക് ” സോണറ്റ് 18 ” വില്യം ഷേക്സ്പിയറിന്റെ ഏറ്റവും പ്രശസ്തമായ പ്രണയ ഗീതങ്ങളിൽ ഒന്ന്
അഖിൽ : ഇത് പ്രണയ ഗീതമായിരുന്നോ… ഇങ്ങനെയൊക്കെ ആരെങ്കിലും എഴുതുവോ
ശ്രുതി : മര്യാദക്കിരുന്ന് കേൾക്ക് അഖിലെ…
അഖിൽ : ഓഹ് പറയ്
ശ്രുതി : “shall i compare thee to a summer day?”
“Thou art more…
അഖിൽ : നിർത്ത്…നിർത്ത്… വായിക്കാൻ എനിക്കും അറിയാം… ഇതെന്താണെന്നാ എനിക്ക് പിടികിട്ടാത്തെ
ശ്രുതി : നിനക്ക് ഇംഗ്ലീഷ് അർത്ഥം പിടികിട്ടും എന്നല്ലേ എന്നോട് പറഞ്ഞിരുന്നെ
അഖിൽ : അതൊക്കെ എനിക്ക് മനസ്സിലാകും… ഇതിൽ തന്നെ ആദ്യ വരിയിൽ അയാൾ എന്തിനെയോ സമ്മറിനോട് ഉപമിച്ചോട്ടെ എന്ന് ചോദിക്കുന്നു… എന്തിനെ ആണെന്ന് പറയുന്നില്ല.. അല്ല ഈ സമ്മറുമായി എന്തിനാ ഉപമിക്കുന്നെ