💞ആയിരം കണ്ണുമായി 9 [Fang leng]

Posted by

 

അഖിൽ : ഈ പോയട്രി പേപ്പറാ ഏറ്റവും പ്രശ്നം ബാക്കിയൊക്കെ എങ്ങനെയും ഒപ്പിക്കാം… ഇതെനിക്ക് ഒന്നും മനസ്സിലാകുന്നില്ല…

 

ശ്രുതി : അടുത്ത ഹൗർ ഫ്രീയാ സാർ വന്നിട്ടില്ല ലൈബ്രറിയിലോട്ട് പോകാം ഞാൻ തന്നെ പറഞ്ഞു തരാം പോരെ

 

അഖിൽ :ഓഹ് ശെരി… ( ഏത് നേരത്താണാവോ പഠിക്കാം എന്ന് ഏറ്റുപോയത്)

 

ശ്രുതി : എന്താ ഇപ്പോൾ മനസ്സിൽ പറഞ്ഞേ… ങ്ങേ..

 

അഖിൽ : ഞാൻ എന്ത് പറയാൻ നിനക്ക് എന്താടി

 

ഇത്രയും പറഞ്ഞു അഖിൽ തന്റെ സീറ്റിലേക്ക് പോയി..

 

ലക്ഷ്മി : എന്തായിരുന്നു ബഹളം

 

ശ്രുതി : പരീക്ഷ അടുത്തു എന്നിട്ടും വലിയ മടിയാ… ഇങ്ങനെ പോയാൽ അവൻ പൊട്ടി പണ്ടാരമടങ്ങും.. മണ്ടൻ ഒരു കുന്തവും അറിയത്തില്ല

 

ലക്ഷ്മി : അതൊക്കെ വിട്… അവൻ നിന്നോട് വേറെ എന്തെങ്കിലും പറഞ്ഞോ

 

ശ്രുതി : എന്ത് പറഞ്ഞോന്നു

 

ലക്ഷ്മി : എടി.. ഇഷ്ടമാണെന്നോ മറ്റോ…

 

ശ്രുതി : ഇല്ലെടി…പക്ഷെ ഓരോന്ന് ചെയ്തു പറയാതെ പറയുന്നുണ്ട്… പിന്നെഅവൻ ഇപ്പോൾ പറയാത്തത് തന്നെയാ നല്ലത്.. പറഞ്ഞാൽ അതിന്റെ പേരിൽ അവൻ ഉഴപ്പുംപഠിക്കത്തില്ല

 

 

ലക്ഷ്മി : ഉം ബെസ്റ്റ്… അവൻ നല്ല പേടിത്തൊണ്ടനാ ഇല്ലെങ്കിൽ ഇതിനിടയിൽ നിന്നോട് പറഞ്ഞേനെ

 

ശ്രുതി : പാവമാടി.. നല്ല കഷ്ടപ്പെടുന്നുണ്ട്..

എനിക്ക് അങ്ങോട്ട് ഇഷ്‌ടമാണോ എന്ന് അറിയാൻ ചില നമ്പർ ഒക്കെ ഇടക്കിടക്ക് ഇറക്കും ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ ഇരിക്കും

 

ലക്ഷ്മി : ഇങ്ങനെയാണേൽ ഇതിങ്ങനെ നീണ്ടു നീണ്ടു അങ്ങ് പോകും

Leave a Reply

Your email address will not be published. Required fields are marked *