💞ആയിരം കണ്ണുമായി 9 [Fang leng]

Posted by

 

ശ്രുതി : എനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ അച്ഛന് വിഷമമാകുമോ…

 

ഇത് കേട്ട് അയാൾ പതിയെ ചിരിച്ചു

 

ശ്രുതി : ചിരിക്കല്ല അച്ഛാ

 

അച്ഛൻ : ചിരിക്കാതെ പിന്നെ… വിഷമം ആക്കൊന്ന്… എനിക്ക് വിഷമം ആകുമെങ്കിൽ നിന്റെ ഇഷ്ടം മാറുമോ..ഇല്ലല്ലോ…

 

ശ്രുതി ഒന്നും മിണ്ടിയില്ല

 

അച്ഛൻ : അപ്പോൾ ഇഷ്ടം ആണെന്ന് ഉറപ്പായി അല്ലെ…

 

ശ്രുതി : ഉം.. ചെറിയൊരു ഇഷ്ടം…അച്ഛനോട് ഞാൻ കള്ളം പറയില്ല…

 

അച്ഛൻ : എന്നാൽ ശെരി മോള് കഴിക്ക്

 

ശ്രുതി : അച്ഛന് ദേഷ്യം ഉണ്ടോ…

 

അച്ഛൻ : എന്തിന്…ഇഷ്ടം തോന്നുന്നത് മോശം കാര്യം ഒന്നും അല്ലല്ലോ… ഞാനും നിന്റെ അമ്മയും സ്നേഹിച്ചല്ലേ വിവാഹം കഴിച്ചത്… പിന്നെ കുറച്ച് കാര്യങ്ങളൊക്കെ ശ്രദ്ധികണം ആദ്യമായി നമ്മുടെ ഇഷ്ടങ്ങളൊക്കെ എല്ലായിപ്പോഴും നടക്കണമെന്നില്ല അങ്ങനെ ഉണ്ടായാൽ മോള് വിഷമിക്കരുത് എങ്കിൽ അച്ഛനും വിഷമമാകും പിന്നെ എല്ലാത്തിനും ഒരു നിയന്ത്രണമൊക്കെ വേണം ഇത് കാരണം പഠിപ്പിലും മറ്റു കാര്യങ്ങളിലുമുള്ള ശ്രദ്ധിയൊന്നും പോകരുത്… മോള് ബുദ്ധിയും പക്വതയുമൊക്കെ വേണ്ടുവോളം ഉള്ള കുട്ടിയ എങ്കിലും അച്ഛൻ പറഞ്ഞെന്നെ ഉള്ളു.. ഈ അച്ഛൻ ഒരിക്കലും മോളുടെ ഇഷ്ടത്തിനൊന്നും എതിര് നിൽക്കില്ല..

 

***********

 

ഒരു മാസത്തിന് ശേഷം..

 

ശ്രുതി : ഇതെന്താ പഠിക്കാത്തെ

 

അഖിൽ : എനിക്ക് ഇത് ഒന്നും പിടികിട്ടുന്നില്ല… ഇത് സ്ക്കിപ്പ് ചെയ്യാം

 

ശ്രുതി : പറ്റത്തില്ല പോയട്രി പേപ്പറിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതാ… തുടർച്ചയായി എത്രയോ വർഷം 15 മാർക്കിന്റെ എസ്സേ ഇതിൽ നിന്നും ചോദിച്ചിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *