ശ്രുതി : ഇത്രയും മതി… ഇതിൽ കൂടുതൽ ആയാൽ അവൻ പഠിക്കില്ല…
ശ്രുതി പതിയെ പഠിക്കുവാനുള്ള നോട്ടുകൾ സെന്റ് ചെയ്ത ശേഷം പഠിക്കാൻ തുടങ്ങി
കുറച്ച് മണിക്കൂറുകൾക്ക് ശേഷം ശ്രുയുടെ അച്ഛൻ കച്ചവടത്തിന് ശേഷം തിരികെയെത്തി
ശ്രുതി : ഇന്ന് നേരത്തെയാണല്ലോ
അച്ഛൻ : വലിയ ആളൊന്നും ഇല്ല അതുകൊണ്ട് നേരത്തെ പൂട്ടി… നീ കഴിച്ചോ
ശ്രുതി : ഇല്ല
അച്ഛൻ : എന്നാൽ വാ കഴിക്കാം
അല്പനേരത്തിനുള്ളിൽ അവർ കഴിക്കാൻ തുടങ്ങി
അച്ഛൻ : രണ്ട് ദിവസമായി നിന്റെ കൂടെ കടയിൽ ഒരു പയ്യൻ വന്നിരിക്കുന്നുണ്ട് എന്ന് ഒന്ന് രണ്ട് പേർ പറയുന്നത് കേട്ടു…
ശ്രുതി : ഓഹ്… അത് അഖിലാ അച്ഛാ ടീച്ചറിന്റെ മകൻ… അതിനിടയിൽ ഇത് ആരാ അച്ഛനോട് വന്നു പറഞ്ഞെ
അച്ഛൻ : അഖിൽ… അവന്റെ കൂടെയല്ലേ അന്ന് നീ പുറത്ത് പോയെ
ശ്രുതി : അതെ… അവൻ നല്ല ആളാ അച്ഛാ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ
അച്ഛൻ : നല്ലതാണോ അല്ലെ എന്നൊന്നും ഞാൻ ചോദിച്ചില്ലല്ലോ മോളെ… നല്ലതല്ലെങ്കിൽ മോള് കൂട്ടുകൂടില്ല എന്ന് അച്ഛന് അറിയാം..
ശ്രുതി : ആളുകളൊക്കെ അച്ഛനോട് ഓരോന്നൊക്കെ പറഞ്ഞു തന്നുകാണും അല്ലെ
അച്ഛൻ : ഹേയ് എന്ത് പറയാൻ.. നിങ്ങള് ഫ്രണ്ട്‌സ് ആണെന്ന് അച്ഛന് അറിയാം… അങ്ങനെ തന്നെയല്ലേ അതോ മോൾക്ക് വേറെ എന്തെങ്കിലും ഇഷ്ടം ഉണ്ടോ
ശ്രുതി ഉത്തരം ഒന്നും പറഞ്ഞില്ല
അച്ഛൻ : കഴിഞ്ഞ തവണ ചോദിച്ചപ്പോൾ പെട്ടെന്ന് ഉത്തരം പറഞ്ഞല്ലോ… ഇപ്പോൾ എന്ത് പറ്റി