അഖിൽ : ഇതെന്ത് കാഷ്ടമാ പഠിച്ചാൽ മാത്രം പോരെ
ശ്രുതി : പോര നീ പഠിച്ചോന്ന് എനിക്ക് അറിയണം…
അഖിൽ : ( ഇവള് ) ശെരി… എന്താ പോരെ…
ശ്രുതി : പിന്നെ… ഒരു കാര്യം കൂടി പറഞ്ഞേക്കാം കേട്ടിട്ട് എന്നോട് ദേഷ്യപ്പെടരുത്… പിണങ്ങുകയും ചെയ്യരുത്…
അഖിൽ : അത് എന്ത് കാര്യം
ശ്രുതി : ഈ കുടിയും വലിയുമൊക്കെ നിർത്തണം…പിന്നെ നീ മറ്റെന്തെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടോ
അഖിൽ : ലഹരി നിന്റെ… ഞാൻ ഡ്രഗ് അഡിക്റ്റ് ഒന്നുമല്ല മനസ്സിലായോ…
ശ്രുതി : ഇതാ പറഞ്ഞെ ദേഷ്യപ്പെടരുതെന്ന് ഞാൻ അറിയാൻ വേണ്ടി ചോദിച്ചതാ
അഖിൽ : ഞാൻ ലഹരി ഒന്നും ഉപയോഗിക്കാറില്ല…ഇപ്പോൾ കുറച്ചായി വലിയും ഇല്ല…
ശ്രുതി : അപ്പോൾ കുടിക്കും അല്ലെ
അഖിൽ : ഓരോന്ന് ആലോചിച്ചു ചിലപ്പോൾ എനിക്ക് ഉറക്കം കിട്ടില്ല… അപ്പോൾ രണ്ടെണ്ണം കഴിച്ചേ പറ്റു… മനുഷ്യന് സമാധാനം വേണ്ടേ…
ശ്രുതി : കുടിച്ചാൽ സമാധാനം കിട്ടുവോ…
അഖിൽ : ഒന്നും ഓർക്കാതെ കിടന്ന് ഉറങ്ങാം എനിക്ക് അത് മതി…
ശ്രുതി : എന്നാൽ അല്പം അല്പമായി നിർത്തികൂടെ… ഇത് പറയാൻ ഇവള് ആരാ എന്നൊന്നും ചിന്തിക്കണ്ട നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നെ… കുടിച്ചാൽ ഒന്നും പഠിക്കാനും പറ്റില്ല…
അഖിൽ : ഞാൻ നോക്കാം ഉറപ്പൊന്നും പറയാൻ പറ്റില്ല
ശ്രുതി : അതുമതി… പക്ഷെ നോക്കണം..
അഖിൽ : ഉം…
അന്നേ ദിവസം രാത്രി ശ്രുതി തന്റെ വീട്ടിൽ…