ലക്ഷ്മി : കണ്ടോ… കണ്ണെടുക്കാതെ നോക്കുന്നത് കണ്ടോ…
ശ്രുതി : അത് ചിലപ്പോൾ… എന്നോടുള്ള സഹതാപം കൊണ്ടോ മറ്റോ ആണെങ്കിലോ..
ലക്ഷ്മി : എന്തിനാടി വെറുതെ… അവന് നിന്നെ ഇഷ്ടമാണെന്ന് നിനക്കിപ്പോൾ തന്നെ മനസ്സിലായിട്ടുണ്ട് എന്നിട്ടും ഉരുണ്ട് കളിക്കുവാണോ…
ശ്രുതി : ലക്ഷ്മി.. ഇത് ശെരിയാകുവോ
ലക്ഷ്മി : അതാണ് ആലോചിക്കേണ്ടത്… ഇത് ശെരിയാകുവോ… അവൻ അത്ര നല്ല ആളൊന്നും അല്ല എന്നല്ലേ നമ്മൾ കേട്ടിട്ടുള്ളത്
ശ്രുതി :ഇപ്പോൾ അങ്ങനെയൊന്നും അല്ല
ലക്ഷ്മി : കള്ള് കുടിക്കും… സിഗരറ്റ് വലിക്കും എന്നൊക്കെ നീ തന്നെ പറഞ്ഞിട്ടുണ്ട്… ഇങ്ങനെയുള്ള ഒരാളെ വേണോ എന്ന് നീ നല്ലത് പോലെ ആലോചിച്ചു തീരുമാനിക്ക്
ശ്രുതി : അതൊക്കെ മാറ്റി എടുത്തോളാം..പക്ഷെ എന്റെ കാലിന്റെ…
ലക്ഷ്മി : കാലിന്റെ തേങ്ങ… ഇല്ലെങ്കിൽ നിനക്ക് നല്ല കോൺഫിഡൻഡ് ആണല്ലോ… അവന് പ്രശ്നമില്ല പിന്നെ നിനക്ക് എന്താ… പക്ഷെ ഒരു കാര്യം ആദ്യം നീ അവനോട് ഇഷ്ടം പറയണ്ട എന്നാ എന്റെ അഭിപ്രായം അവൻ പറയട്ടെ
ശ്രുതി : അത് തന്നെയാ നല്ലത്… അതിന് മുൻപ് അവനെ കുറച്ച് കൂടി മാറ്റി എടുക്കണം..
ലക്ഷ്മി : ഉം അത് മതി…
****************
ഇന്റർവെൽ ടൈം ശ്രുതി അഖിലിനടുത്ത്
ശ്രുതി : ഇന്ന് മുതൽ പഠിക്കേണ്ട നോട്ടുകൾ ഞാൻ അയച്ചുതരാം കുറച്ചേ കാണുള്ളൂ… അത് പഠിച്ച ശേഷമേ ഉറങ്ങാവു… മനസ്സിലായോ
അഖിൽ : ശരി..ശരി
ശ്രുതി : എന്താ ഒരു ഉഷാറില്ലാത്തത്…അടുത്ത ദിവസം വരുമ്പോൾ പഠിച്ച കാര്യം ഞാൻ ചോദിക്കും എനിക്ക് പറഞ്ഞു തരണം മനസ്സിലായോ