💞ആയിരം കണ്ണുമായി 9 [Fang leng]

Posted by

 

“🎶 പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും

മേച്ചിൽപ്പുറം തന്നിലും

ആകാശ കൂടാരക്കീഴിലെ

ആശാമരച്ചോട്ടിലും 🎶 ”

 

പാട്ട് കേട്ട ശ്രുതി നേട്ടലോട് അഖിലിനെ തിരിഞ്ഞു നോക്കി

 

“🎶ഈ പാഴ്‌മുളം തണ്ട് പൊട്ടും വരെ

ഈ ഗാനമില്ലാതെയാകും വരെ

കുഞ്ഞാടുകൾക്കെന്നും

കൂട്ടായിരുന്നീടും

ഇടയൻ്റെ മനമാകുമീ

പുല്ലാങ്കുഴൽ നാദമായ്🎶”

 

അഖിൽ പതിയെ പാടി നിർത്തി

 

അഖിൽ : എന്താ ഇങ്ങനെ നോക്കുന്നെ

 

ശ്രുതി : നീ പാടുവോ

 

അഖിൽ : എന്താ എനിക്ക് പാടിക്കൂടെ.. അമ്മ നിന്നെ മാത്രമല്ല എന്നെയും പാട്ടൊക്കെ പഠിപ്പിച്ചിട്ടുണ്ട് എന്താ കൊള്ളാവോ…

 

ശ്രുതി : ഇത്ര നന്നായിട്ട് പാടിയിട്ട് കൊള്ളാവോന്നോ…നിന്നോട് ഞാൻ മിണ്ടില്ല കേട്ടോ

 

അഖിൽ : എന്തിന് പാടിയത് കൊണ്ടോ

 

ശ്രുതി : അല്ല… പാടാൻ അറിയാം എന്ന് എന്നോട് പറയാത്തത് കൊണ്ട്..

 

അഖിൽ : അവസരം കിട്ടിയാലല്ലേ പറയാൻ പറ്റു… പിന്നെ എനിക്ക് ഇപ്പോൾ പാട്ടൊന്നും ഓർമ്മയില്ല ഇപ്പോൾ എങ്ങനെയോ രണ്ട് മൂന്നു വരി ഓർമ്മ വന്നു

 

ശ്രുതി : അടുത്ത ആർട്സ് ഡേയ്‌ക്ക്‌ നീ പാടണം കേട്ടോ

 

അഖിൽ : ഇതാണ് നിന്റെ പ്രശ്നം…

 

ശ്രുതി : ഒരു പ്രശ്നവും ഇല്ല നീ പാടും

 

****************

 

പിറ്റേന്ന് ശ്രുതി ക്ലാസ്സിൽ

 

ലക്ഷ്മി : രാവിലെ രണ്ട് പേരും കൂടി മീഡിയേറ്റർ ഇല്ലാതെ സംസാരിക്കുന്നത് കണ്ടു എന്താ മൗന വൃതം അവസാനിച്ചോ

 

ശ്രുതി : എപ്പോഴെ

 

ലക്ഷ്മി : ആരാ തോറ്റെ

 

ശ്രുതി : അവൻ തന്നെ… ഞാൻ പ്രേതീക്ഷിച്ചില്ലകേട്ടോ അവൻ അല്പം കൂടി വാശി കാണിക്കും എന്നാ ഞാൻ കരുതിയെ

Leave a Reply

Your email address will not be published. Required fields are marked *