💞ആയിരം കണ്ണുമായി 9 [Fang leng]

Posted by

 

“നീ ഏതാ ”

 

അഖിൽ : പാവങ്ങൾ അല്ലെ സാർ വിട്ടൂടെ…

 

“അതൊന്നും പറ്റില്ല നിയമം ഉള്ളതാ ”

 

അഖിൽ : എന്ത് നിയമം സാർ കപ്പലണ്ടിക്ക്‌ എന്ത് ഫുഡ്‌ സേഫ്റ്റി

 

“അതൊന്നും പറഞ്ഞാൽ പറ്റില്ല ”

 

അഖിൽ : സാർ ഇങ്ങ് വന്നെ

 

ഇത്രയും പറഞ്ഞു അയാളെ മാറ്റി നിർത്തിയ ശേഷം അഖിൽ ഒരു 500 രൂപ അയാൾക്ക് വച്ചു കൊടുത്തു

 

അഖിൽ : പ്ലീസ് സാർ

 

“ഉം… അവളോട് മര്യാദക്ക്‌ ഇരുന്ന് കച്ചവടം ചെയ്യാൻ പറയ് ”

 

ഇത്രയും പറഞ്ഞു അയാൾ അവിടെ നിന്നും പോയി അഖിൽ പതിയെ ശ്രുതിയുടെ അടുത്തേക്ക് തിരികെ എത്തി

 

ശ്രുതി : അയാള് പോയോ… നീ എന്താ അയാളോട് പറഞ്ഞെ

 

അഖിൽ : ഞാൻ ചെറുതായി ഒന്ന് വിരട്ടി… എനിക്ക് നല്ല പിടിപാട് ഉണ്ട് എന്നൊക്കെ പറഞ്ഞു…

 

ശ്രുതി : ഇങ്ങനെ കുറേ എണ്ണം ഉണ്ട്… പൈസക്ക് വേണ്ടി വരുന്നതാ… പിച്ച ചട്ടിയിൽ കൈയിട്ടുവാരുന്നവമ്മാര് ഞങ്ങൾ എങ്ങനെയാ ജീവിക്കുന്നെ എന്ന് ഞങ്ങൾക്കേ അറിയാവു അതിനിടയിലാ..

 

അഖിൽ :ഇപ്പോൾ ഒന്നും ഉണ്ടായില്ലല്ലോ… അയാള് പോകുകയും ചെയ്തു പിന്നെ എന്തിനാ വിഷമിക്കുന്നെ… ശെരി നീ എന്തോ പറയാൻ തുടങ്ങിയതല്ലേ എന്താ അത്

 

ശ്രുതി : അത് പിന്നെ… എനിക്ക് മറന്നു പോയി.. നീ പറയ്

 

അഖിൽ : എനിക്കും മറന്നു പോയി..

 

സമയം പിന്നെയും കടന്നുപോയി ശ്രുതി കപ്പലണ്ടി വറുക്കുകയായിരുന്നു എന്നാൽ അപ്പോഴും അവളുടെ മുഖത്തെ വിഷമം മാറിയിരുന്നില്ല

 

അഖിൽ പതിയെ അവളെ നോക്കിയ ശേഷം കടലിൽ നോക്കി പാടാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *