ആയിരം കണ്ണുമായി 9
Aayiram Kannumayi Part 9 | Author : Fang leng
[ Previous Part ] [ www.kkstories.com]
അഖിൽ : അവൾ എന്ത് ഉദ്ദേശിച്ചാ എന്നോട് അങ്ങനെ ചോദിച്ചേ… അവള് ചോദിച്ചതിന് അർത്ഥം ഞാൻ എതിര് പറയില്ലല്ലോ എന്നല്ലേ
അഖിൽ വീണ്ടും ബെഡിൽ എഴുനേറ്റ് ഇരുന്നു
അഖിൽ : എന്നോട് ഇഷ്ടം എങ്ങാനും ഉണ്ടാകുമോ…
അഖിൽ പതിയെ ചിരിച്ചു
ഇതേ സമയം ശ്രുതി
ശ്രുതി : ഇല്ല ഒരിക്കലും പറയില്ല…എതിര് പറയില്ല എന്നല്ലേ അതിന്റെ അർത്ഥം… ഇനി എന്നെ ഇഷ്ടമാണോ
ശ്രുതി പതിയെ നഖം കടിച്ചുകൊണ്ട് ചിരിച്ചു
“ഓഹ് എന്തൊക്കെയാ ശ്രുതി നീ ഈ ചിന്തിക്കുന്നെ നിനക്ക് ബോധം നഷ്ടപ്പെട്ടോ.. ഒരിക്കൽ കിട്ടിയത് പോരെ നിനക്ക് ഇഷ്ടം പോലും… ഈ കാലും കൊണ്ട് അങ്ങ് ചെന്നാലും മതി ”
ശ്രുതി സ്വയം തലക്കിട്ട് ഒന്നടിച്ചു
ഇതേ സമയം അഖിൽ
“ഇത് എങ്ങോട്ടാ കോപ്പേ നീ ആലോചിച്ചു കാട് കയറുന്നെ… ഇഷ്ടം അതും എന്നോട്… വെറുതെ ഉള്ള ഫ്രണ്ട്ഷിപ്പ് കൂടി ഇല്ലതാക്കല്ലേ… നിന്റെ അളിഞ്ഞ സ്വഭാവം കണ്ടാലും മതി ഇഷ്ടം തോന്നാൻ…നിനക്ക് മാത്രമേ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റു അല്ലെങ്കിൽ തന്നെ അവൾക്ക് പറ്റിയ ആളാണോ നീ…”
അഖിൽ പതിയെ വീണ്ടും ബെഡിലേക്ക് കിടന്നു
പിറ്റേന്നു വൈകുന്നേരം ശ്രുതി ബീച്ചിൽ
ശ്രുതി : ഞായറാഴ്ചയായിട്ട് ബീച്ചിൽ തിരക്കൊന്നും ഇല്ലല്ലോ…മനുഷ്യൻ ബോറടിച്ചു ചാകുവാ… ഇങ്ങനെയാണെങ്കിൽ ഇന്നലെ നടന്ന കച്ചവടത്തിന്റെ നേട്ടമൊക്കെ ഇന്ന് തീരും…. അഖിലിനെ വിളിച്ചാലോ അവൻ വന്നാൽ എന്തെങ്കിലും സംസാരിച്ചുകൊണ്ട് ഇരിക്കാലോ ബോറും അടിക്കത്തില്ല