അത് എന്നാടി… ഞാൻ അവളെ നോക്കി ചോദിച്ചു…
അത് അമ്മക്ക് പിന്നെ മനസ്സിലാകും.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. മോള് ചിരിക്കുന്നുണ്ട്..
അമ്മേ അമ്മയെ പറ്റി ഇടക്ക് എന്നോട് ചോദിക്കും…
എന്നാടി ചോദിക്കുന്നത്…
അതോ…
പറയെടി….. എനിക്ക് ആകാംഷ ആയി
അതോ.. അമ്മയെ കാണാൻ നല്ല ഭംഗി ആണെന്നൊക്ക പറയും..
അപ്പോഴേക്കും മരുമോൻ അവളെ വിളിച്ചു… അവള് അങ്ങോട്ട് പോയി.. എന്റെ മടിയിൽ ആണ് കുഞ്ഞ്.. ഞാൻ കുഞ്ഞിനെ കൊഞ്ചിച്ചു… എന്നിട്ട് ഞാൻ സത്യേട്ടനെ നോക്കി..പുള്ളി അവിടെ സംസാരിച്ചു നില്കുവാണ്…
ആള് കൊള്ളാല്ലോ..ഞാൻ മനസ്സിൽ പറഞ്ഞു.. എനിക്ക് ഉള്ളിൽ ചിരി വന്നു.. പുള്ളി നല്ല ആരോഗ്യം ഉണ്ട്.. നല്ല ചിരിയും.. കണ്ടാൽ ഒരു നാല്പത് വയസ്സ് പറയും… ഞാൻ സത്യേട്ടനെ നോക്കി നിന്നു..
അങ്ങനെ ആ യാത്ര അവസാനിച്ചു… ഒരു മാസം കഴിഞ്ഞു…
ഞാൻ ഓഫിസിൽ നിന്ന് വന്നപ്പോൾ മോന് വീട്ടിൽ ഉണ്ട്… അല്പം കഴിഞ്ഞപ്പോൾ എന്റെ ഭർത്താവിന്റെ കൂടെ സത്യേട്ടൻ..
ഭർത്താവ് മദ്യപിച്ചിട്ടുണ്ട്…. അത് കാണുമ്പോൾ മനസ്സിലാകും..
ഞാൻ പറഞ്ഞു വരൂ സത്യേട്ട…
പുള്ളി അകത്തേക്ക് കയറി…ഹാളിൽ ഇരുന്നു…
എന്നെ നോക്കി പറഞ്ഞു… ഞാൻ ഒരു വണ്ടി നോക്കി വന്നത് ആണ്..അങ്ങനെ പുള്ളിയെ കണ്ടു.
അത് നന്നായി.. ഞാൻ പറഞ്ഞു..
ചേച്ചിയൊക്ക സുഖം ആയി ഇരിക്കുന്നോ…
അവൾക് എന്നും വേദന അല്ലെ… ചേട്ടൻ ചിരിച്ചു..
അപ്പോഴേക്കും മകൻ അങ്ങോട്ട് വന്നു…പിന്നെ അവർ കുറെ നേരം സംസാരിച്ചു ഇരുന്നു…
ഇവിടെ ഉച്ചവരെ ഇപ്പോൾ നല്ല വെയിലും ഉച്ചക്ക് ശേഷം മഴയും ആണ്.. തുലാം മാസം ആണല്ലോ…