ഞാൻ ചിരിച്ചു…
സുഷമ ചേച്ചി ഉടനെ പറഞ്ഞു.. എന്റെ മോന്റെ കണ്ണും മുഖവും ആണ്…
എന്റെ മോള് അത് കേട്ടിട്ട് മരുമോന്റെ മുഖത്തു നോക്കി…
അവൻ പറഞ്ഞു..
അമ്മേ കുഞ്ഞിന് അതിന്റെ അച്ഛന്റെയും അമ്മയുടെയും ഛായ അല്ലെ വരൂ…
പിന്നെ ആരും അതിനെ പറ്റി പറഞ്ഞില്ല..
ഞങ്ങൾ അവിടെ നിന്ന് യാത്ര തുടങ്ങി… ഹിൽ പാലസ് കാണാൻ കയറി..
അതിലുടെ നടക്കുമ്പോൾ എന്റെ ഒപ്പം ആണ് സുഷമ ചേച്ചി..
സുഷമ ചേച്ചിക്ക് അസുഖങ്ങളെ പറ്റി പറയാനേ നേരമുള്ളൂ… കൈക്ക് വേദന, കാലിന്റെ മുട്ടിനു വേദന… എപ്പോഴും വയ്യാ വയ്യാ എന്ന് പറയും…
അതുകേൾക്കുമ്പോൾ സത്യേട്ടൻ അവരോട് ചുടാകും..
വയ്യെങ്കിൽ നിനക്ക് വീട്ടിൽ ഇരുന്നാൽപോരെ…
ഞാൻ പറഞ്ഞു..
പോട്ടെ സത്യേട്ടാ….
അല്ല വനജേ എപ്പോഴും ഇവൾക്ക് വേദന ആണ്..,
എനിക്ക് ചിരി വന്നു..
അത് വിട്… സത്യേട്ട..
സുഷമ ചേച്ചി എന്നെ നോക്കി പറഞ്ഞു..
നിങ്ങൾ പോയി നടന്നു കാണു… എനിക്ക് നടക്കാൻ ബുദ്ധിമുട്ട് ആണ്…
എന്റെ ഭർത്താവ് എന്റെ ഒപ്പം അല്ല നടക്കുന്നത്.. പുള്ളിയും വേറെ രണ്ട് ആണുങ്ങളും മദ്യത്തെ കുറിച്ച് സംസാരിച്ചാണ് നടക്കുന്നത്.. അവർ കഴിച്ചിട്ടും ഉണ്ട്…
മോന് കൂടെ വന്ന കുട്ടികളുടെ കൂടെ ആണ്…
വേറെയും പെണ്ണുങ്ങൾ ഉണ്ട്…
സത്യേട്ടൻ ആണ് മൊത്തം നിയന്ത്രണം..
ഞാൻ ഇടക്ക് കുട്ടിയെ എടുത്തു പിടിച്ചു.. അപ്പോൾ എന്നോട് ചേർന്ന് നിന്ന് സത്യേട്ടൻ കുഞ്ഞിനെ കൊഞ്ചിച്ചു…
അപ്പോൾ അതിലുടെ വന്ന ഒരു പ്രായം ആയ ഒരു അമ്മ… ഞങ്ങളെ നോക്കി ചിരിച്ചു..
ഞങ്ങളും ചിരിച്ചു..ഞങ്ങൾ മാത്രമേ ഉള്ളൂ… മോളും മരുമോനും കഴച്ച കാണാൻ പോയി…