അപ്പോൾ തിപ്പെട്ടിയുടെ പ്രകാശത്തിൽ അയാളുടെ മുഖം തെളിഞ്ഞു
വട്ട മുഖം കീഴ് താടി എല്ല് മാത്രം കുറച്ച് പുറത്തേക്ക് തള്ളി നിൽകുന്നു
പാതി നരച്ചതും അവിടെ അവിടെയായി പാതി കറുപ്പ് നിറത്തിലും ഉള്ള താടി
നെറ്റിയിൽ വലതു ഭാഗത്ത് മുൻപ് എപ്പോഴോ പറ്റിയ പരിക്കിൻ്റെ ശേഷിപ്പുകൾ വിലങ്ങനെ ഒരു വര പോലെ അയാളുടെ നേറ്റിയുടെ പകുതിക്ക് തുടങ്ങി വലതു പുരികം വരെ നീണ്ടു കിടക്കുന്നു…
അയാള് ഒരു കവലയിൽ എത്തുമ്പോൾ അവിടെ മഞ്ഞ സ്ട്രീറ്റ് ലൈറ്റ് അവിടെ ആകമാനം പ്രകാശ പൂരിതമാക്കി
അവിടെയുള്ള ആൽത്തറയിൽ അയാള് ഇരിക്കുന്നു. ഒരു കാൽ തറയിൽ മടക്കി വച്ച് മറ്റെ കാൽ താഴേക്ക് ഇട്ട് ഒരു കൈ ശരീരത്തിന് പിറകിൽ നിലത്ത് കുത്തി മറ്റെ കയിൽ സിഗരറ്റും വലിച്ച് അയാള് എന്തോ ചിന്തയിൽ മുകളിലോട്ട് നോക്കി ഇരുന്നു
അവിടേക്ക് വരികയായിരുന്ന ഒരു തവിട്ട് നിറത്തിൽ ഉള്ള
നായ അയാളുടെ അടുത്ത് വന്ന് ഒന്ന് വട്ടം വച്ച് മണം പിടിച്ചു. പിന്നെ ആൽത്തറയിലേക്ക് കയറി അയാളുടെ കുറച്ച് മാറി അയാളെ നോക്കി കൊണ്ട് അനങ്ങാതെ കിടക്കുന്നു
ഭാസ്കരൻ നായയോട് ആയി
ഭാസ്കരൻ : ചുമ്മാ ഇങ്ങനെ വാലും ആട്ടി ചെവിയും കൂർപ്പിച്ച് നടക്കാതെ നിനക്ക് ഒന്നും ഉറക്കം ഇല്ലേ ടെ
ഒന്നും കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ നായയുടെ കിടപ്പ്
സിഗരറ്റ് പകുതി ആയിരിക്കുന്നു… സിഗറേറ്റ് ൻ്റെ അറ്റം ഒന്ന് കൈ കൊണ്ട് തട്ടി പിന്നെയും വലി തുടരുന്നു
പിന്നെയും നടത്തം… ചെരുപ്പ് ധരിക്കാത്ത പാദങ്ങൾ
സമയം 1:05
റോഡിൻ്റെ ഇടതു ഭാഗത്ത് കൂടി പോകുകയായിരുന്ന അയാള് ഒന്ന് നിന്നു്