അവൻ ശ്വാസം പിടിച്ചു കിടന്നു. പുതപ്പിനുള്ളിൽ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
വാതിലിന്റെ വിടവിലൂടെ നിഴൽ നീണ്ടു വന്നു. അഭിരാമി അകത്തേക്ക് വന്നു.
അവൾ കുളിച്ചിരുന്നു. മുടി തുമ്പു കെട്ടിയിട്ടുണ്ടെങ്കിലും, അതിൽ നിന്ന് ഈറൻ ഗന്ധം വരുന്നുണ്ടായിരുന്നു. പഴയൊരു, നിറം മങ്ങിയ കോട്ടൺ സാരിയായിരുന്നു വേഷം. ഇന്നലത്തെ ആ പ്രൗഢിയോ, മുഖത്തെ തെളിച്ചമോ ഒന്നും ഇപ്പോളില്ല.
അവളുടെ കണ്ണുകളിൽ ശൂന്യതയായിരുന്നു. ദേഷ്യമോ, സങ്കടമോ, വെറുപ്പോ… ഒന്നും വായിച്ചെടുക്കാനാവാത്ത ഒരുതരം മരവിപ്പ്.
കയ്യിൽ ഒരു സ്റ്റീൽ ഗ്ലാസിൽ ആവി പറക്കുന്ന കട്ടൻ ചായയുണ്ടായിരുന്നു.
അവൾ അത് കട്ടിലിനടുത്തുള്ള ചെറിയ ടീപ്പോയിയുടെ പുറത്ത് വെച്ചു. ഗ്ലാസ് മേശയിൽ തട്ടിയ ‘ടക്ക്’ എന്ന ശബ്ദം ആ മുറിയിലെ നിശബ്ദതയിൽ വെടിയൊച്ച പോലെ മുഴങ്ങി.
അവൾ അവനെ നോക്കിയില്ല. നോട്ടം എങ്ങോട്ടോ മാറ്റിക്കൊണ്ട്, തിരിഞ്ഞു നടക്കാൻ തുടങ്ങി.
പെട്ടെന്ന്, അവൾ ഒന്ന് നിന്നു. അറിയാതെ അവളുടെ വലതു കൈ സാരിയുടെ മുന്താണിക്ക് മുകളിലൂടെ, ഇടത് മാറിടത്തിന്റെ ഭാഗത്തേക്ക് നീണ്ടു. അവിടെ തൊട്ടപ്പോൾ അവളുടെ മുഖം വേദന കൊണ്ട് ഒന്ന് ചുളിഞ്ഞു. മാറിടത്തിലേറ്റ മുറിവ് ഉരസിയതിന്റെ നീറ്റൽ സഹിക്കുന്നതുപോലെ അവൾ പല്ലുകൾ കടിച്ചുപിടിച്ചു.
സാരിത്തുമ്പ് വലിച്ച് നെഞ്ച് ഒന്നുകൂടി നന്നായി മൂടി, ഒരക്ഷരം മിണ്ടാതെ അവൾ പുറത്തേക്ക് നടന്നു.
ആ കാഴ്ച കണ്ടതും അവന്റെ ഉള്ളിൽ തീ കോരിയിട്ടതുപോലെ തോന്നി. ഇന്നലത്തെ മങ്ങിയ ഓർമ്മകളിലെ, ഉപ്പുരസവും മാംസത്തിന്റെ രുചിയും ഒരു മിന്നൽ പോലെ അവന്റെ തലച്ചോറിൽ തെളിഞ്ഞു.